Fincat

ബന്ധുക്കളുടെ പരാതി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

ചേളാരി: മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്.

കഴിഞ്ഞ ജൂലൈ 31 ന് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഭാര്യയും മക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. അസീസിന്റെ സഹോദരനും മകനും മറ്റു ബന്ധുക്കളും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.

2nd paragraph

സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണെന്നാണ്
ഇവരുടെ ആരോപണം.
സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ വച്ചാണ് അസീസ് മരിക്കുന്നത്.
മരണ വിവരം ഇവരെ അറിയിചില്ലെന്നും തങ്ങളുടെ മഹല്ലായ തയ്യിലക്കടവിൽ കബറടക്കാതെ സഹോദരന്റെ മഹല്ലായ വൈക്കത്ത്പാടം മഹല്ലിലെ പള്ളിയിൽ പെട്ടെന്ന് കബറക്കിയെന്നും പരാതിയിൽ പറയുന്നു. അസീസീന്റെ പേരിലുള്ള 2 കോടിയോളം രൂപ വിലവരുന്ന സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റിയതായും തുടർന്നാണ് മരണം സംഭവിച്ചതെന്നും പറയുന്നു.
പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുമെന്ന് ഇൻസ്പെക്ടർ സന്ദീപ് സന്ദീപ് പറഞ്ഞു.