വെട്ടത്തിന് അഭിമാനമായി ദേവിക

തിരൂർ :വെട്ടം വാക്കാട് പടിയത്തെ പാറമ്മൽ വിനോദിന്റെയും ഷിജയുടെയും മകൾ ദേവികയുടെ മുടി ദാനം നാട്ടിന് അഭിമാനമായി. കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി തന്റെ മുടി ദാനം ചെയ്താണ് ഇ ഏഴു വയസ്സുകാരി നാട്ടിന് മാതൃകയായത്.

പറവണ്ണ സലഫി ഇ എം എൽ പി സ്കൂളിലെ രണ്ടാം ക്ലാസുകാരിയാണ് ഇ മിടുക്കി. മറ്റുള്ളവരെ സഹായിക്കുവാൻ തനിക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയെന്നാണ് മുടി ദാനത്തെ പറ്റി ദേവിക പറഞ്ഞത്. , ഫവാസ് ചാന്ദിരകത്ത്, രാജു എന്നിവരുടെ സാനിധ്യത്തിൽ മുടി വെട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് നെല്ലാഞ്ചേരിക്ക് കൈമാറി.

ഫോട്ടോ :ദാനം ചെയ്ത മുടി ദേവിക പ്രസിഡന്റ്‌ നൗഷാദ് നെല്ലാഞ്ചേരിക്ക് നൽകുന്നു