ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ്
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ഈ അദ്ധ്യയന വർഷം പ്ലസ് വണ്ണിന് എല്ലാ വിഷയങ്ങളിലുമായി 20 ശതമാനം അധിക സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുള്ള തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. ഇതോടെ, ഒരു ക്ളാസിലെ കുട്ടികളുടെ എണ്ണം 50ൽ നിന്ന് 60 ആകും. ചില ജില്ലകളിൽ പ്ലസ് വണ്ണിന് സീറ്റുകളുടെ എണ്ണം അധികമാണ്. തിരുവനന്തപുരം പോലുള്ള ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ സീറ്റുകളുടെ എണ്ണം കുറവും. തിരുവനന്തപുരം ജില്ലയിലുൾപ്പെടെ കൂടുതൽ സീറ്റുകളനുവദിക്കുന്നതോടെ മികച്ച സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ പോകുമെന്നും, അല്ലാത്ത സ്കൂളുകളിൽ കുട്ടികളുടെ കുറവ് വരുമെന്നും അദ്ധ്യാപകസംഘടനകൾ പറയുന്നു.
നിലവിലെ അലോട്ട്മെന്റ്
ഏകജാലകം 239551,മാനേജ്മെന്റ് ക്വാട്ട 38799, കമ്മ്യൂണിറ്റി ക്വാട്ട 21459, അൺഎയ്ഡഡ് 55157,
സ്പോർട്സ് ക്വാട്ട 6341.
എഴ് ജില്ലകളിൽ 20 ശതമാനം സീറ്റ് കൂട്ടുമ്പോൾ
(നിലവിലുള്ള സീറ്റും ബ്രായ്ക്കറ്റിൽ കൂടുന്ന സീറ്റുകളും)
തിരുവനന്തപുരം 31375 (6275)
കോഴിക്കോട് 34472 (6894)
മലപ്പുറം 53225 (10645)
വയനാട് 8706 (1771)
പാലക്കാട് 28267 (5653)
കണ്ണൂർ 27767 (5453)
കാസർകോട് 14278 (2855)