അമിത ടിക്കറ്റ് ചാർജ്ജ് ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം:ഇ. ടി.

കോവിഡ് മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അല്പം ഇളവ് നൽകി പല രാജ്യങ്ങളും യാത്ര ചെയ്യാൻ വഴി ഒരുക്കിയിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ വിമാന കമ്പനികൾ ഈ സാഹചര്യം ചൂഷണം ചെയ്യുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി പറഞ്ഞു.

യാതൊരു വിധ ന്യായീകരണവും ഇല്ലാത്ത വിധത്തിലാണ് അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എയർ ഇന്ത്യ വിമാനങ്ങൾ കൂടുതൽ ഏർപ്പെടുത്തണമെന്നും ആവശ്യപെട്ട് എം.പി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതി രാദിത്യ സിന്ധ്യക്ക് കത്ത് നൽകി. ഇത് സംബന്ധിച്ച് കെ.എം.സി.സി, എം.പിക്കു നൽകിയ നിവേദനത്തിന്റെയും പത്ര വാർത്തകളുടെയും സംക്ഷിപ്തവും എം.പി കത്തിൽ ചൂണ്ടിക്കാട്ടി.