Fincat

മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ ചെക്കുന്ന് മലയില്‍ തിരച്ചില്‍ നടത്തി പോലിസും വളന്റിയര്‍മാരും

അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍നിന്ന് കാണാതായ 15കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി പോലിസും വളന്റിയര്‍മാരും ചെക്കുന്ന് മലയുടെ താഴ്‌വാരത്തില്‍ തിരച്ചില്‍ നടത്തി. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജു മോന്റെ നേതൃത്വത്തില്‍ 400 ലേറെ വിവിധ സന്നദ്ധ സംഘടനകളുടെ വളന്റിയര്‍മാരും തിരച്ചില്‍ നടത്തിയെങ്കിലും മുഹമ്മദ് സൗഹാനെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായി 23 ദിവസം പിന്നിട്ടിട്ടും വിവരങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ജില്ലയിലെ വളന്റിയര്‍മാരുടെ സേവനം ഉപയാഗിച്ച് അവസാനഘട്ട തിരച്ചില്‍ നടത്തിയതെന്നും ഒന്നും കണ്ടെത്താനായില്ലെന്നും പോലിസ് പറഞ്ഞു.

1 st paragraph

അരീക്കോട് പോലിസ്, മലപ്പുറം ജില്ലയിലെ എട്ട് ഫയര്‍ സ്റ്റേഷന് കീഴിലെ സിവില്‍ ഡിഫന്‍സ് വളന്റിയേഴ്‌സ്, ഏറനാട് ദുരന്തനിവാരണ സേനാ വളന്റിയേഴ്‌സ്, ഏറനാട് മണ്ഡലത്തിലെ നൂറോളം എസ്ഡിപിഐ വളന്റിയര്‍മാര്‍, ട്രോമാകെയര്‍ വളന്റിയര്‍മാര്‍ എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു

2nd paragraph