ബാവക്കുട്ടി മാസ്റ്റർക്ക് കെ എസ് ടി യു വിൻ്റെ ആദരം

പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബസിച്ച്
പൊന്നാനി ടി. ഐ . യൂ . പി
സ്കൂളിലെ ഗുരുശ്രേഷ്ഠനും മാതൃകാ അധ്യാപകനുമായിരുന്ന വി ബാവക്കുട്ടി മാസ്റ്ററെ പൊന്നാനി ഉപജില്ലാ കെ എസ് ടി യു ആദരിച്ചു.1965 ൽ സർവീസിൽ കയറിയ അദ്ദേഹം 1997ലാണ് സർവിസിൽ നിന്ന് വിരമിക്കുന്നത് . കെ. എസ്. ടി. യു സംസ്ഥാന സമിതി അംഗം. ഇ .പി. എ ലത്തീഫ് ഉപഹാരം നൽകി


ജില്ലാ വൈസ് പ്രസിഡണ്ട് ടി. സി. സുബൈർ പൊന്നാട അണിയിച്ചു.
സർവീസ് കാലത്ത് സ്കൂൾ സമയത്തിന് മുൻപെ എത്തുകയും സ്കൂൾ സമയം കഴിഞ്ഞാലും കുട്ടികളുടെയും രക്ഷിതാക്കളുടെയും കാര്യങ്ങൾക്കായി ബാവക്കുട്ടി മാസ്റ്റർ സ്കൂളിൽ ഏറെ വൈകിയും ഉണ്ടായിരുന്നതായി സമകാലികർ പറഞ്ഞു
അധ്യാപക സർവീസ് വർക്കുകൾ, പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ട സേവനങ്ങൾ എന്നിവ ചെയ്യുന്നതിന് കാല, സമയ, വ്യത്യാസമില്ലാതെ സേവനതൽപരനായിരുന്ന അദ്ദേഹം ഗാന രചയിതാവും ഗായകനും ആകാശവാണി കോഴിക്കോട് നിലയത്തിലെ സ്ഥിരം റേഡിയോ സ്റ്റാറുമായിരുന്നു.

ബാനറുകളും ,ഫ്ലക്സ് പരസ്യങ്ങളും ഇല്ലാതിരുന്ന ഒരു കാലത്ത്.വ്യാപാര സ്ഥാപനങ്ങൾക്കും , ജ്വല്ലറികൾക്കും കലാപരമായി പരസ്യം എഴുതിയിരുന്നത് ബാവക്കുട്ടി മാസ്റ്ററുടെ തൂലികയിലൂടെ ആയിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന മാസ്റ്റർ ഇന്ന് വിശ്രമ ജീവിതത്തിലാണെങ്കിലും പൊന്നാനി മുനിസിപ്പൽ ലീഗ് പ്രവർത്തക സമിതി അംഗവും വാർഡ് ലീഗ് രക്ഷാധികാരിയും ആണ്.
ചടങ്ങിൽ ഉപജില്ലാ ഭാരവാഹികളായ വി .കെ . മുഹമ്മദ് ശബീർ, കോയ തറോല,പി പി കമാലുദ്ധീൻ, അധ്യാപകരായ പി വി . ജമാലുദ്ദീൻ , എ.എം അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു