മലപ്പുറം ജില്ലയില്‍ ആറ് നഗരസഭ വാര്‍ഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴില്‍ കൂടുതലുള്ള മേഖലകളില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ ഏഴ്) മുതല്‍ കര്‍ഷന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഉത്തരവിറക്കി. ആറ് നഗരസഭ വാര്‍ഡുകളിലും 23 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലുമാണ് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകൾ
നിലമ്പൂര്‍ – വാര്‍ഡ് 26, 31
പരപ്പനങ്ങാടി – വാര്‍ഡ് ആറ്
പെരിന്തല്‍മണ്ണ – വാര്‍ഡ് 19
പൊന്നാനി – വാര്‍ഡ് 39
താനൂര്‍ – വാര്‍ഡ് 43
ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍
ആലങ്കോട് – വാര്‍ഡ് 10
ചോക്കാട് – 16, 18 വാര്‍ഡുകള്‍
ചുങ്കത്തറ – 10, 11 വാര്‍ഡുകള്‍
എടക്കര – വാര്‍ഡ് നാല്
എടപ്പാള്‍ – വാര്‍ഡ് 14
എടവണ്ണ – നാല്, 14 വാര്‍ഡുകള്‍
എടയൂര്‍ – വാര്‍ഡ് രണ്ട്
കല്പകഞ്ചേരി – വാര്‍ഡ് 15
കരുവാരക്കുണ്ട് – എട്ട്, 15 വാര്‍ഡുകള്‍
കൂഴുപറമ്പ് – വാര്‍ഡ് 12
കുറ്റിപ്പുറം – വാര്‍ഡ് 14
മൊറയൂര്‍ – വാര്‍ഡ് 10
പെരുമ്പടപ്പ് – വാര്‍ഡ് അഞ്ച്
പൂക്കോട്ടൂര്‍ – വാര്‍ഡ് മൂന്ന്
തവനൂര്‍ – വാര്‍ഡ് 12
തുവ്വൂര്‍ – വാര്‍ഡ് രണ്ട്
തൃപ്രങ്ങോട് – വാര്‍ഡ് 14
വഴിക്കടവ് – വാര്‍ഡ് ഒന്ന്
വണ്ടൂര്‍ – വാര്‍ഡ് 18.