Fincat

മലയാളി വീട്ടമ്മ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

1 st paragraph

ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കെ ആയിരുന്നു കൊവിഡ് ബാധിച്ചത്. ഖമീസ് മുശൈത്തില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഭര്‍ത്താവിന്റെയടുത്ത് രണ്ട് വര്‍ഷം മുമ്പാണ് വിജയമ്മ സന്ദര്‍ശന വിസയിലെത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. മക്കള്‍: കിരണ്‍, അശ്വതി.

2nd paragraph