കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാല 2021 അദ്ധ്യയന വർഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറൽ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമർപ്പിക്കാം. സ്പോർട്സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലാണ്. സ്പോർട്സ് ക്വാട്ട അപേക്ഷകർ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കണം. വിഭിന്നശേഷി, കമ്മ്യൂണിറ്റി സ്പോർട്സ്, ഡിഫൻസ്, ടീച്ചേഴ്സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങൾക്ക് ഓൺലൈൻ അലോട്ട്മെന്റ് ഉണ്ടാകില്ല. ഈ വിഭാഗക്കാരുടെ റാങ്ക്ലിസ്റ്റ് കോളേജുകളിലേക്ക് നൽകുകയും അതത് കോളേജുകൾ പ്രവേശനം നൽകുകയും ചെയ്യും. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനു പുറമേ കോളേജിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്. മറ്റ് വിശദവിവരങ്ങൾ വെബ്സൈറ്റിൽ (http://admission.uoc.ac.in) ഫോൺ – 0494 2407016, 017
സ്പെഷ്യൽ ബി.എഡ്. പ്രവേശനം
2021 അദ്ധ്യയന വർഷത്തെ സ്പെഷ്യൽ ബി.എഡ്. പ്രവേശനത്തിന് ഓൺലൈൻ രജി സ്ട്രേഷൻ തുടങ്ങി. അപേക്ഷാ ഫീസ് ജനറൽ വിഭാഗം 555 രൂപയും എസ്.സി.,എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (http://admission.uoc.ac.in) ഫോൺ – 0494 2407016, 017
ഇന്റഗ്രേറ്റഡ് പി.ജി. അപേക്ഷ തിരുത്താം
കാലിക്കറ്റ് സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം ഫൈനൽ അപേക്ഷ സമർപ്പി ച്ചവർക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ 17 വരെ അവസരം. രജിസ്റ്റർ നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. ഓപ്ഷനുകൾ കൂട്ടിച്ചേർക്കലുകൾ എന്നിവ ഒഴികെ എല്ലാം ലോഗിൻ ചെയ്ത് തിരുത്താം. തിരുത്തൽ വരുത്തി അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്തതിനു ശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം.