പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറത്ത് 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കാവുന്നു
മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കായി മാറുന്നു. കൂടാതെ 18 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കുന്നു. ആകെ 35 സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എസ് എസ് തുവ്വൂര്‍, ജി വി എച്ച് എസ് എസ് കല്‍പ്പകഞ്ചേരി എന്നീ സ്‌കൂളുകളും 3 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജി എച്ച് എസ് എസ് അരീക്കോട്, ജി വി എച്ച് എസ് എസ് കീഴുപറമ്പ്, ജി എച്ച് എസ് എസ് ഒതുക്കുങ്ങല്‍, ജി എച്ച് എസ് കരിപ്പോള്‍ , ജി എച്ച് എസ് തൃക്കുളം, ജി എച്ച് എസ് എസ് വാഴക്കാട് എന്നീ സ്‌കൂളുകളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജി എല്‍ പി എസ് കവളമുക്കട്ട, ജി യു പി എസ് പറമ്പ, ജി യു പി എസ് പള്ളിക്കുത്ത്, ജി യു പി എസ് കാട്ടുമുണ്ട , ജി യു പി എസ് കോട്ടക്കല്‍ , ജി യു പി എസ് ബി പി അങ്ങാടിഎന്നീ സ്‌കൂളുകളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.
കൂടാതെ ജി എച്ച് എസ് എസ് ഇരിമ്പിളിയം, ജി വി എച്ച് എസ് എസ് പുല്ലാനൂര്‍, ജി എച്ച് എസ് എസ് എരഞ്ഞിമങ്ങാട് എന്നീ സ്‌കൂളുകളിലെ ഹൈടെക് ലാബുകളും ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച 13 സ്‌കൂളുകളിലും പ്ലാന്‍ ഫണ്ട് അനുവദിച്ച 5 സ്‌കൂളുകളിലും ശിലാസ്ഥാപനവും നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ധനകാര്യ മന്ത്രി കെ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. ഓണ്‍ലൈന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 35 സ്‌കൂളുകളിലും എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ശിലാഫലകം അനാഛാദനം നടക്കും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിനു വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായും മുഴുവന്‍ സ്‌കൂളുകളിലും സ്വാഗത സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ. ഓര്‍ഡിനേറ്റര്‍ എം മണി അറിയിച്ചു.
ഇതോടെ ജില്ലയില്‍ 13 സ്‌കൂളൂകളില്‍ 5 കോടിയുടെ കെട്ടിടങ്ങളും 21 സ്‌കൂളുകളില്‍ 3 കോടിയുടെ കെട്ടിടങ്ങളും 23 സ്‌കൂളുകളില്‍ 1 കോടിയുടെ കെട്ടിടങ്ങളും പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇത്രയധികം ഭൗതിക സാഹചര്യങ്ങള്‍ രൂപപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
പ