എഞ്ചിനിയേഴ്സ് ഡേയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലൗഡ് ബേസ്ഡ് പഠന സേവനമൊരുക്കി തിരൂർ പോളിടെക്നിക്ക്
ലോകോത്തര യൂണിവേഴ്സിറ്റികൾ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ “മൂഡ്ൽ” ലേണിംഗ് മാനേജ്‌മെൻ്റ് സിസ്റ്റം ഇനി കേരളത്തിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും പ്രാപ്യമാകും.
തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗമായ ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡെവലപ്മെൻറ്, “വെഞ്ച്വർ ലാബ്” കൺസോർഷ്യം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
തിരൂർ പോളിടെക്നിക്ക് പൂർവ്വ വിദ്യാർത്ഥിയും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് സംസ്ഥാന റാങ്ക് ജേതാവുമായ അനൂപ്കുമാർ എം. ൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ല, ഫറോക്ക് ഉപജില്ല ബിആർസി അധ്യാപകർ, ഫറോക്ക് ഗവ. ഗണപത് യുപി സ്ക്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, എന്നിവർ ചേർന്നൊരുക്കിയ വിവിധ പാഠ്യപദ്ധതികൾ നിലവിൽ ഉപജില്ലയിലെ പഠിതാക്കൾ ദിവസേന ഉപയോഗപ്പെടുത്തുന്നു.
ഫറോക്ക് വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെ നേതൃത്വത്തിൽ സ്കൂൾ അധ്യാപകർ ഒരുക്കുന്ന “അലാറം” സമ്മർദ്ദ രഹിത വിദ്യാലയം പരിപാടി കോവിഡ് കാലത്തെ വിരസതയകറ്റി രാവിലെ വിദ്യാർത്ഥികളെ ആവേശത്തോടെ പഠന പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതായി രക്ഷിതാക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തി.
കായിക പരിശീലനം, ശുഭദിന ചിന്ത, വിനോദം, ചിത്രരചന, ആഹാരവും കൃഷിയും, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെ സ്വീകരിക്കുന്നു.
ഫറോക്ക് ഗവ. ഗണപത് യുപി സ്കൂൾ വിദ്യാർത്ഥികളും അമ്മമാരും ചേർന്ന് അവതരിപ്പിക്കുന്ന കുഞ്ഞുവായന, അമ്മവായന, എന്നീ പരിപാടികൾ, വായനാനുഭവം, ആസ്വാദനക്കുറിപ്പ്, എന്നിവ, പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ മുന്നോട്ട് നയിക്കുമെന്ന് കേരള ഡിജിറ്റൽ യൂണിവേഴ്റ്റിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.
തിരൂർ പോളിടെക്നിക്ക് പൂർവ്വ വിദ്യാർത്ഥികളായ ഡോ. അൻവർ അമീൻ ചേലാട്ട് (പ്രസിഡണ്ട് കേരള സ്റ്റേറ്റ് അത്.ലറ്റിക്ക് അസോസിയേഷൻ), അമുൽ റോയ് ആർ പി (സ്റ്റേറ്റ് പ്രൊജക്ട് ഓഫീസർ, സമഗ്ര ശിക്ഷ കേരള), മുൻ അധ്യാപകനും യുഎഇയിൽ ക്ലൗഡ് സ്റ്റാർട്ടപ്പ് സംരഭകനുമായ മുഹമ്മദ് നവാസ് വി (ബ്ലൂ കാസ്റ്റ് ടെക്നോളജീസ് ദുബായ്), ടൈറ്റസ് ജെ സാം (മൂഡിൽ കൺസൾട്ടൻറ്), സർജു എസ് (കെ-ഡിസ്ക്ക് സ്റ്റേറ്റ് ലവൽ മെൻറർ), റെജിമോൻ എബ്രഹാം (വൈസ് പ്രസിഡണ്ട് വെഞ്ച്വർ ലാബ്), മുജീബ് താനാളൂർ (മലപ്പുറം റൗണ്ട് ടേബിൾ), എന്നിവർ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാക്കളാണ്.
സ്ക്കൂൾ വിദ്യാത്ഥികൾക്കായി വൈവിധ്യമേറിയ സൗജന്യ ക്ലൗഡ് സേവനങ്ങൾ ലീഡ്സ്- വെഞ്ച്വർ ലാബ് നേതൃത്വത്തിൽ നടപ്പാക്കുമെന്ന് പോളിടെക്നിക്ക് ചെയർമാൻ കുട്ടി അഹമ്മദ് കുട്ടി, പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി (പ്രസിഡണ്ട് വെഞ്ച്വർ ലാബ്), എന്നിവർ അറിയിച്ചു.
പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥികളുടെ പാഠ്യ പ്രവർത്തനങ്ങൾ ലഭ്യമാകാൻ താഴെ പറയുന്ന വെബ് സൈറ്റ് ലിങ്കിൽ ഗസ്റ്റ് യൂസർ ആയി ലോഗിൻ ചെയ്യുക :