മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കാണരുതെന്ന് ഹൈക്കോടതി; അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം

കൊച്ചി: മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്ന് ഹൈക്കോടതി. ഇവരെ പൊതുസമൂഹത്തിനു മുന്നിൽ കാഴ്ച്ച വസ്തുക്കളാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മദ്യവില്‍പന ശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. മദ്യവില്‍പനശാലകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച പരാതിയിൽ മറുപടി നല്‍കേണ്ടി വരിക എക്സൈസ് കമ്മിഷണറായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാ‌ക്കി

സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബവ്കോ ഹൈക്കോടതിയെ അറിയിച്ചു. ബാക്കിയുള്ളവയില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും ബെവ്കോ അറിയിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയെന്ന് കഴിഞ്ഞ തവണയും ഹൈക്കോടതി ചോദിച്ചിരുന്നു.