നിലമ്പൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ സമ്മാനം, നിബന്ധനകൾ ഇങ്ങനെ.
നിലമ്പൂര്‍: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍.
തോക്കിന് ലൈസന്‍സുള്ളതും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എം പാനല്‍ ചെയ്തതുമായ വ്യക്തികള്‍ക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നല്‍കുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ കൃഷിക്ക് നാശം വരുത്തുന്ന പന്നികളെയാണ് കൊല്ലേണ്ടത്.
നിബന്ധനകൾ ഇങ്ങനെ…
പന്നിശല്യം നേരിടുന്ന കര്‍ഷകര്‍ ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കാട്ടുപന്നികളെ വെടിവെക്കാന്‍ താത്പര്യമുള്ള ലൈസന്‍സുള്ള തോക്കുള്ളവര്‍ ഡി എഫ് ഒക്ക് അപേക്ഷ സമര്‍പ്പിച്ച് അനുമതി നേടണം. പന്നിയെ വെടിവെച്ചാല്‍ ഉടന്‍ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിക്കണം. വനംവകുപ്പിനെ അറിയിക്കാതെ പന്നിമാംസം വില്‍പ്പന നടത്തുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണെണ്ണ ഒഴിച്ച് ജഡം മറവ് ചെയ്യും.