ജില്ലാ ആശുപത്രിയെ തകർക്കരുത് എസ്ഡിപിഐ തിരൂരിൽ സമര കാഹളംസംഘടിപ്പിച്ചു.
തിരൂർ: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെയുള്ള സമരത്തിന് ഇന്ന് തിരൂർ സിറ്റി ജംഗ്ഷനിൽ നടന്ന പ്രതിഷേധ കാഹളത്തോടെ തുടക്കമായി.
ജില്ലാ ആശുപത്രിയോട് കടുത്ത അവഗണനയാണ് സർക്കാറും ജില്ലാ പഞ്ചായത്തും നടത്തിക്കൊണ്ടിരിക്കുന്നത്. പണി പൂർത്തിയാക്കി 15 വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം പൂർണമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതിനു വേണ്ടി ജനങ്ങളിൽ നിന്നും പണം പിരിച്ചതിന്റെ കണക്ക് പോലും പുറത്തുപറയാൻ ഇതുവരെ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല.എതിർ ശബ്ദങ്ങളോടും പ്രതിഷേധങ്ങളോടുമുള്ള ആശുപത്രി ജീവനക്കാരുടെ കൈമലർത്തൽ വിഷയത്തിന്റെ ഗൗരവമാണ് വെളിപ്പെടുത്തുന്നത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പോലും പരിശോധിക്കാനോ അഡ്മിറ്റ് ചെയ്യാനോ ഉള്ള സൗകര്യം പോലും ഇവിടെ പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. 149 കോടിരൂപയുടെ മാസ്റ്റർപ്ലാൻ അംഗീകരിച്ചെങ്കിലും ഇനിയും തുടക്കം ആയിട്ടില്ല അനുവദിച്ച 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇപ്പോഴും കടലാസിൽ തന്നെ ഉറങ്ങുകയാണ് . പ്രാരംഭ നടപടികൾ പോലും സ്വീകരിച്ചിട്ടില്ല. അവഗണനയുടെ പട്ടികകൾ നിരത്തി പരിപാടിയുടെ ഉത്ഘാടകൻ SDPI മലപ്പുറം ജില്ലാ സെക്രട്ടറി കെ.സി.നസീർ വ്യക്തമാക്കി.
സാധാരണക്കാരും പാവങ്ങളും ആയ തിരൂർ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന 6 മണ്ഡലങ്ങളിലെ രോഗികൾ കടുത്ത അവഗണനയാണ് കാലങ്ങളായി നേരിടുന്നത്. തിരൂർ ജില്ലാ ആശുപത്രിയുടെ വിളിപ്പാടകലങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രികൾക്ക് തിരൂർ ജില്ലാ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയെ നിയന്ത്രിക്കുന്ന ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷി ബന്ധമുള്ളതിനാൽ ഈ മുഖ്യധാരാ രാഷ്ട്രീയക്കാർ തന്നെയാണ് തിരൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിന് എതിര് നിൽക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും SDPI മലപ്പുറം ജില്ലാ സെക്രെട്ടേറിയറ്റ് അംഗവുമായ കെ.പി.ഒ.റഹ്മത്തുള്ള കൂട്ടിച്ചേർത്തു.
SDPI തിരൂർ മണ്ഡലം പ്രസിഡന്റ് ജുബൈർ കല്ലൻ അധ്യക്ഷത വഹിച്ചു.
തിരൂരിലെ അവിശുദ്ധ രാഷ്ട്രീയ ഇടപെടൽ തന്നെയാണ് തിരൂർ ജില്ലാ ആശുപത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും ഈ യാഥാർഥ്യം ബോധ്യപ്പെടുത്തുന്നതാണ് ദിനേനെയെന്നോണം ആശുപതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നതെന്നും ആശംസ പ്രസംഗത്തിൽ ശാഫി സബ്ക സൂചിപ്പിച്ചു.
ഇവിടെഎത്തുന്ന പാവപ്പെട്ട രോഗികൾക്ക് മതിയായ ചികിത്സ നിഷേധിക്കുന്ന നിലവിലെ സാഹചര്യം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അതിനെതിരെയാണ് ഈ സമര പ്രഖ്യാപന കാഹളംആശുപത്രീ നേരിടുന്ന വിവിധങ്ങളായ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് വരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് SDPI തിരൂർ മണ്ഡലം കമ്മറ്റിയുടെ ഉറച്ച തീരുമാനമെന്നും അതിന് വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും പൊതുജനങ്ങളിൽ നിന്നും മാധ്യമ സുഹൃത്തുക്കളിൽ നിന്നും ക്രമസമാധാന പാലകരിൽ നിന്നും ഉണ്ടാകണം എന്നും സ്വാഗത പ്രസംഗത്തിൽ മണ്ഡലം സെക്രെട്ടറി നജീബ് തിരൂർ അഭ്യർത്ഥിച്ചു. പരിപാടിക്ക് മുൻസിപ്പൽ പ്രസിഡന്റ് ഹംസ അന്നാര നന്ദിയും പറഞ്ഞു. പ്രതിഷേധ സമര കാഹളത്തിന് SDPI നേതാക്കളായ അലവി കണ്ണംകുളം, ഇബ്രാഹിം കുട്ടി, നിസാർ അഹമ്മദ്, യൂനുസ് എം. കെ. ഇബ്രാഹിം പുത്തുതോട്ടിൽ, അഷ്‌റഫ് ചെലൂർ,യൂസുഫ് വെട്ടം, കുഞ്ഞീൻ എടക്കുളം,,നൗഷാദ് കണ്ണംകുളം തുടങ്ങിയവർ നേതൃത്വം നൽകി.