ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പുനല്‍കില്ല
മലപ്പുറം : ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് വീര രക്തസാക്ഷിത്വം വഹിച്ച 387 പേരെ ചരിത്രത്തില്‍ ഇടം നല്‍കാത്ത വിധം ഇന്ത്യന്‍ കൗണ്‍സില്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ മുസ്ലീം ലീഗ് കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഡൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഉള്‍ക്കൊള്ളാത്തവരാണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകളെന്നും പുതു തലമുറയിലേക്ക് തെറ്റായ വിവരം കൈമാറാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ എന്‍ എ ഹമീദ് മാസ്റ്റര്‍, ഭാരവാഹികളായ പി സി മുഹമ്മദ് കുട്ടി, അബ്ബാസ് പൊന്നേത്ത്, കുന്നത്ത് കുഞ്ഞി മുഹമ്മദ് , പി ടി റാഫി മാസ്റ്റര്‍, എം പി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍,ബ്ലോക്ക്പഞ്ചായത്ത് അംഗം എം ടി ബഷീര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആസ്യ കുന്നത്ത്, ഫാത്തിമ വട്ടോളി, ശിഹാബ് അരീക്കത്ത്, മെമ്പര്‍മാരായ കെ ടി റബീബ്, മുഹമ്മദലി മങ്കരത്തൊടി, നീലന്‍ കോഡൂര്‍,ഷമീമത്തുന്നീസ, മുംതാസ് വില്ലന്‍, ജുബി മണപ്പാട്ടില്‍, യൂത്ത് ലിഗ് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ടി, സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ് എം ഉമ്മര്‍ മാസ്റ്റര്‍, സെക്രട്ടറി കെ എന്‍ എ ഷെരീഫ് മാസ്റ്റര്‍, ഷാജു പെലത്തൊടി , സി എച്ച് മൂസ്സ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, സലീം കെ വി, അസിഫലി പി, ഹക്കീം പി പി , നൗഷാദ് പരേങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ