പ്രൈഡ് ഓഫ് താനൂർ പുരസ്‌കാരം ഉബൈദുല്ല താനാളൂർ ഏറ്റുവാങ്ങി.
താനൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നി ദ്ധ്യമായിരുന്ന ടി.പി.എം സൈതാലിക്കുട്ടി സാഹിബ് സ്മാരക പുരസ്കാരം, മത, രാഷ്ട്രീയ, സാമൂഹിക,മാധ്യമ, ജീവകാരുണ്യ പ്രവർത്തനമേഖലകയിൽ നിറ സന്നിധ്യമായ ഉബൈദുല്ല താനാളൂരിന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി. എം. എ. സലാം സമ്മാനിച്ചു. മൂല്യങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് വിപാടനം ചെയ്യുന്ന പുതിയ കാലത്ത് ടി.പി.എം സൈതാലിക്കുട്ടി സാഹിബിന്റെ പൊതു പ്രവർത്തനം അനുകരണീയമായിരുന്നെന്നും പുരസ്‌കാരം നേടിയ ഉബൈദുല്ല താനാളൂരിന്റെ സേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകരമാണ് പുരസ്കാരമെന്നും പി.എം.എ സലാം പറഞ്ഞു. ട്രസ്റ്റ് ചെയർ മാൻ ടി.പി.എം മുഹ്സിൻ ബാബു അദ്ധ്യക്ഷത വഹിച്ചു.
കുറുക്കോളി മുയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിൽ പ്രസക്തി വർദ്ധിച്ച് വരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂറി അംഗങ്ങളായ റഷീദ് മോര്യ , ടി.പി റസാഖ് എന്നിവരെ കുറുക്കോളി മുയ്തീൻ ആദരിച്ചു. മുസ്ലിം.ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.എ റഷീദ്, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എൻ മുത്തുകോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് അംഗം വി. കെ. എം. ഷാഫി, വനിതലീഗ് സംസ്ഥാന ഉപാധ്യക്ഷ ഷാഹിന നിയാസി,
ഡി.സി. സി. സെക്രട്ടറി. ഒ. രാജൻ,അഡ്വ:പി. പി.റഹൂഫ്, എ.പി മുഹമ്മദ് ഷരീഫ്, കെ.പി.ഒ റഹ്മത്തുല്ല , ടി.വി കുഞ്ഞി ബാവ ഹാജി,നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പത്തമ്പാട്,മുഹമ്മദ് ഷാജാസ് ,പി.എസ് ഹമീദ് ഹാജി, വി.പി.ഒ അസ്‌കർ മാസ്റ്റർ,എം.സലാം മാസ്റ്റർ, അബ്ദുൽ കരീം മൂലക്കൽ,പി. ചെറിയബാവ, റസാഖ് പകര,പി. എം. മുസ്തഫ തങ്ങൾ,എ. ഹംസ ഹാജി, .കെ.പി ഹബീബ് റഹ്മാൻ ടി.പി അനീസ് പ്രസംഗിച്ചു.
ഫ