കേരളത്തിൽ വർഗ്ഗീയ മുതലെടുപ്പ് അനുവദിക്കില്ല: കെ മുരളീധരൻ എംപി

സെക്കുലർ അവാർഡ് മുൻ എം പി സി ഹരിദാസിന് സമർപ്പിച്ചു

തേഞ്ഞിപ്പലം: കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് മുതലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഡവലപ്പ്മെന്റിന്റെ നെഹ്റു സെക്കുലർ അവാർഡ് 2020 പ്രമുഖ ഗാന്ധിയൻ മുൻ എം പി സി ഹരിദാസിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്നവരോടൊപ്പം അവരുടെ ഉടുവസ്ത്രം മാത്രമാണ് പോയിട്ടുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉണ്ടയില്ലാ വെടി വെക്കുകയാണ്. കോൺഗ്രസ് നെഹ്റുവിന്റെ മതേതര നിലപാട് മുറുകെ പിടിച്ച് തന്നെ മുന്നോട്ട് പോകും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് നടത്തുന്ന ഇടപെടലുകൾ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല .സാമുദായിക സൗഹാർദ്ദം ലക്ഷ്യമാക്കിയാണെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. കാകോൺഗ്രസ് നെഹ്റുവിന്റെ മതേതര നിലപാട് മുറുകെ പിടിച്ച് തന്നെ മുന്നോട്ട് പോകും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് നടത്തുന്ന ഇടപെടലുകൾ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല .സാമുദായിക സൗഹാർദ്ദം ലക്ഷ്യമാക്കിയാണെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ സെമിനാർ ഹാളിൽ നടന്ന അവാർഡ്‌ സമർപ്പണ പരിപാടിയിൽ ചെയർമാൻ എ കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഡവലപ്പ്മെന്റിന്റെ നെഹ്റു സെക്കുലർ അവാർഡ് 2020 പ്രമുഖ ഗാന്ധിയൻ മുൻ എം പി സി ഹരിദാസിന് സമർപ്പിച്ച് കെ മുരളീധരൻ എംപി സംസാരിക്കുന്നു

ഡി സി സി പ്രസിഡന്റ് വി എസ് ജോയ് പൊന്നാട അണിയിച്ചു. കെ പി സി സി ജന.സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ പി അബ്ദുൽ മജീദ്, സമദ് മങ്കട, വീക്ഷണം മുഹമ്മദ്, പി വീരേന്ദ്രകുമാർ ,കെ പി സക്കീർ മാസ്റ്റർ, പി സുനിൽകുമാർ , പി കെ പ്രദീപ് മേനോൻ , പി കെ ഹൈദ്രോസ് മാസ്റ്റർ, ഫസൽ കൊടുവള്ളി, മുസ്തഫ വാക്കത്തൊടി , ഗഫൂർ പള്ളിക്കൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സത്യൻ പുളിക്കൽ സ്വാഗതവും ട്രഷറർ പി പി എ ബാവ നന്ദിയും പറഞ്ഞു.