കൊവിഡ്; ഒരു വർഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എൺപത്തിയാറ് കോടി രൂപ
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എൺപത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതിൽ നാൽപത്തിയൊൻപത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം.
പിഴ ഈടാക്കാൻ പൊലീസ് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകാനാകില്ലെന്നാണ് പ്രതികരണം. കഴിഞ്ഞ വർഷം ജൂലായ് 16 മുതലാണ് പിഴ ഈടാക്കുന്നതിന്റെ കണക്കുകൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച് തുടങ്ങിയത്.
ഇത്തരത്തിൽ പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കുന്നതിൽ പൊലീസിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കാന്‍ പൊലീസിന് ടാർഗറ്റ് നല്‍കിയെന്നായിരുന്നു ആക്ഷേപം.