Main Banner

മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍

പെരിന്തല്‍മണ്ണ: വാഹനത്തില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍. മാലാപറമ്പില്‍ എംഇഎസ് മെഡിക്കല്‍ കോളജ് അടുത്തുള്ള പണി പുരോഗമിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ഫോണുകള്‍ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ടാണ് അങ്ങാടിപ്പുറം പുതുക്കുടി അബ്ദു റഹ്മാന്‍(21), മമ്പാട് (അങ്ങാടിപ്പുറത്ത് താമസം) പത്തായകടവന്‍ വീട് ഷബീബ്(33) എന്നിവര്‍ അറസ്റ്റിലായത്.

1 st paragraph

ഏകദേശം 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. വാഹനത്തില്‍ കറങ്ങി നടന്നാണ് പ്രതികള്‍ മൊബൈലുകള്‍ മോഷ്ടിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഈകേസിലെ പ്രതിയായ ഷബീബിന് നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി എന്നീ സ്‌റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവില്‍ ഉണ്ട്. കൊളത്തൂര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജിതിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.