നാടിന് കരുതലായി ഐ എം സി എച് ബീറ്റിങ് ഹാർട്ട്

ആലത്തിയൂർ: തിരൂർ – പൊന്നാനി താലൂക്കിലെ ഏറ്റവും മികച്ച അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഹൃദോഗ വിഭാഗത്തിന് ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ തുടക്കമായി . ആഞ്ജിയോഗ്രാം ,ആന്ജിയോപ്ലാസ്റ്റി ,പേസ്‌മേക്കർ ,എക്കോ ,ടി എം ടി ,സി സി യു തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കാത്ത് ലാബ് നാടിന് സമർപ്പിച്ചത് .

പെരിന്തൽമണ്ണ ,കോഴിക്കോട് മേഖലകളിലെ സഹകരണ ആശുപത്രികളിലെ മികച്ച ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാകുന്ന രീതിയിൽ 24 മണിക്കൂറും ഈ വിഭാഗത്തിൽ പ്രവർത്തിക്കും . പദ്ധതി ബഹു . ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു . ബഹു കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഡോ കെ ടി ജലീൽ എം ൽ എ ,ശ്രീ നന്ദകുമാർ എം ൽ എ , ശ്രീ കുറുക്കോളി മൊയ്തീൻ എം ൽ എ എന്നിവർ മുഖ്യാതിഥികളായി .

ആശുപത്രി ചെയർമാൻ പി ജ്യോതിഭാസ് സ്വാഗതം പറഞ്ഞു . ആശുപത്രി എം ഡി ശുഐബ് അലി കെ റിപ്പോർട്ട് അവതരിപ്പിച്ചു . തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി ശാലിനി , പുറത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ക് ഒ ശ്രീനിവാസൻ , തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് പി പുഷ്പ ,വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി ,

ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ ഇടശ്ശേരി, ഇ എം സ് ആശുപത്രി കാർഡിയോളജി വിഭാഗം എച് ഒ ഡി ഡോ സോമനാഥൻ എന്നിവർ ആശംസകൾ അറിയിച്ചു . എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ എ ശിവദാസൻ , മെഡിക്കൽ സൂപ്രണ്ട് സന്തോഷ്‌കുമാരി ,ഡിറക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി . കോ ഓർഡിനേറ്റർ ശ്രീ പ്രഭാകരൻ നന്ദി പറഞ്ഞു .