അസം വെടിവെപ്പ്, പോപുലർ ഫ്രണ്ട് താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
താനൂർ: മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമായി ഹിന്ദുത്വ സർക്കാരും, ആർ എസ് എസ്സും ചേർന്ന്, അസമിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേര് കൊലചെയ്യപെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മറ്റി താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു,
ബി ജെ പി ഭരിക്കുന്ന അസമിലെ ദറങ് ജില്ലയിലാണ് ഭരണകൂടം പോലിസിനെ ഉപയോഗിച്ച്,കുടി ഒഴിപ്പിക്കലിന്റെ ഭാഗമായി ഗ്രാമീണര്‍ക്കുനേരെ പോലീസും ആർ എസ് എസ്സും ചേർന്ന് നരനായാട്ട് നടത്തിയത് എണ്ണൂറോളം കുടുംബങ്ങളിലെ നാലായിരത്തി അഞ്ഞൂറോളം പേരെയാണ് സർക്കാർ കുടി ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്,
താനൂർ ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറിലധികം പ്രവർത്തകർ പങ്കടുത്തു, താനൂർ ജാഗ്ഷനിൽ ചേർന്ന പ്രതിഷേധ സംഗമം ഡിവിഷൻ കമ്മറ്റി അംഗം ഷുഹൈബ് ഉത്ഘാടനം ചെയ്തു.
ഡിവിഷൻ ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്, ഹബീബ്.ബാപ്പു, സിദ്ദീഖ്, അഷ്‌റഫ്, ഗഫൂർ, ഷംസു എന്നിവർ നേതൃത്വം നൽകി.
പ