തെരുവ് നായയുടെ കടിയേറ്റ് 31കാരന്‍ മരിച്ചു.
മലപ്പുറം: തെരുവ് നായയുടെ കടിയേറ്റ് പെരിന്തല്‍മണ്ണയില്‍ 31വയസ്സുകാരന്‍ മരിച്ചു. 20 ദിവസം മുമ്പ് പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റ അസാം സ്വദേശി ഹിനായത്തുള്ള(31)യാണ് മരണപ്പെട്ടത്. തൂതയില്‍ ആണ് ഇയാള്‍ താമസിച്ചിരുന്നത്.
ഒരു മാസം മുമ്പാണ് ആസാമില്‍ നിന്നും ഇയാള്‍ കേരളത്തില്‍ എത്തിയത്.ഇയാള്‍ക്ക് പേ ബാധയുളളള നായുടെ കടിയേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ സ്ത്രീയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കുകയാണ് മരണപ്പെട്ടത്.ഇയാള്‍ അടക്കം പത്തോളം പേര്‍ക്ക് ജൂബിലി റോഡില്‍ നിന്നും തെരുവുനായയുടെ കടിയേറ്റിരുന്നു. പെരിന്തല്‍മണ്ണ നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യം പലതവണ വാര്‍ത്ത മനല്‍കിയിരുന്നു.
ഹിനായത്തുള്ളക്ക് ഭാര്യയും മൂന്ന് പെണ്‍മക്കളും ഉണ്ട്.
കൊവിഡും ലോക്ക് ഡൗണും ആരംഭിച്ചതിന് പിന്നാലെയാണ് തെരുവ് നായ ശല്യം വ്യാപകമായതായി പരാതികളുയര്‍ന്നിട്ടുണ്ട്.
ആളുകള്‍ പുറത്തിറങ്ങാതിരുന്നതോടെ കവലകളും തെരുവുകളും തെരുവ് നായകള്‍ കയ്യേറുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം മലപ്പുറം ചുള്ളിപ്പാറയില്‍ ഉണ്ടായ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്കേറ്റിരുന്നു.
ചുള്ളിപ്പാറയിലെ അന്തംവീട്ടില്‍ മഹേഷ്, മകള്‍ ശിവാനി(3) തൂമ്പില്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ആഫി(5), വീരേശ്ശേരി സിദ്ധിഖിന്റെ മകന്‍ മുഹമ്മദ് ഹാദി(7), തൂമ്പില്‍ ആരിഫ(30), കാലരിക്കല്‍ പങ്കജാക്ഷി(50)കാളങ്ങാട്ട് വിനോദ്( 43) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
പരുക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പശുക്കള്‍, ആടുകള്‍, കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റു.
ചുള്ളിപ്പാറയിലും പരിസരത്തും തെരുവ്നായ ശല്യം രൂക്ഷമാണ്. പ്രദേശവാസികള്‍ക്ക് രാത്രിയിലും പകലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്ന് അധികൃതര്‍ പറയുന്നു.