വോട്ട് ചെയ്യുന്നതിന് റവന്യൂ വകുപ്പ് സൗകര്യം ഏർപ്പെടുത്തണം-കോൺഗ്രസ്.
പൊന്നാനി: നഗരസഭാ പ്രദേശത്തെ തിരഞ്ഞെടുപ്പ് ബൂത്തുകൾ മാനദണ്ഡം നോക്കാതെയും, അശാസ്ത്രീയമായും നിശ്ചയിച്ചത് കാരണം നിരവധി വോട്ടർമാർ വോട്ട് ചെയ്യാതെ മാറിനിൽക്കുകയും, വോട്ട് ചെയ്യുവാൻ പോകുന്നവർ കിലോമീറ്ററുകൾ യാത്ര ചെയ്ത് ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഈഴുവത്തിരുത്തിയിലെ വിവിധ പോളിംഗ് സ്റ്റേഷന് സമീപപ്രദേശത്ത്ഉള്ള ജനങ്ങൾക്കാണ് വോട്ട് ചെയ്യുവാൻ സാധിക്കാതെ ദൂരെയുള്ള പോളിംഗ് സ്റ്റേഷനുകളിൽ പോയി വോട്ട് ചെയ്യേണ്ടിവരുന്നത്.
ഇലക്ഷൻ റവന്യൂ വകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലാണ് ജനങ്ങൾ ദുരിതത്തിലാകുന്നത്. അശാസ്ത്രീയ ബൂത്തുകളുടെ നിലവിലെ ഘടന മാറ്റി വാർഡ് അടിസ്ഥാനത്തിൽ ബൂത്തുകൾ രൂപീകരിക്കുന്നതിനും, സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കുന്നതിനും റവന്യുവകുപ്പ് തയ്യാറാവണമെന്ന് ഈ ഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ എൻ എ ജോസഫ് ഉദ്ഘാടനം ചെയ്തു.കെ ശിവരാമൻ, എ പവിത്ര കുമാർ, പി ടി നാസർ, കാട്ടിലായിൽ പ്രദീപ്, സന്തോഷ് കടവനാട്,സി ജാഫർ, ആർ വി മുത്തു, യൂ രവി എന്നിവർ പങ്കെടുത്തു സംസാരിച്ചു.