മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ലാ കൺവെൻഷൻ
തിരൂർ: കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ . വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.മൊബൈൽ ഫോൺ സിം തെരുവോര വ്യാപാരം കമ്പനികൾ നിർത്തലാക്കണമെന്നും, ഓൺലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കണമെന്നും കാൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉത്ഘാടനം ചെയ്തു.
മൊബൈൽ ഫോൺ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇക്ബാൽ സി. വി. മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ് വിതരണോത്ഘാടനം സംസ്ഥാന ട്രഷറർ നിസാർ അഹമ്മദ് നിർവഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ ആദ്യക്ഷത വഹിച്ചു. റഫീഖ് മീനടത്തൂർ സ്വാഗതവും, അബ്ദുൽ സലാം ഗൾഫോൺ നന്ദിയും പറഞ്ഞു.
ജില്ലാ കമ്മറ്റി ഭാരവാഹികളായി അബ്ദുൽ സലാം ഗൾഫോൺ പ്രസിഡന്റ്, റഫീഖ് മീനടത്തൂർ സെക്രട്ടറി, റിയാസ് വണ്ടൂർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.