Fincat

മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു.

മലപ്പുറം: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. പരിപാടി ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ് ന ഉല്‍ഘാടനം ചെയ്തു, വാറണ്ടോ നോട്ടീസോ ഇല്ലാതെ പ്രിയങ്കാജിയെ അറസ്റ്റ് ചെയ്യുകയും കര്‍ഷകരെ ദാരുണമായി കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയെ സംരക്ഷിക്കുന്ന യോഗി ആദിത്യ നാഥിന്റെയും ബി.ജെ.പി.സര്‍ക്കാറിന്റെയും ഫാസിസ്റ്റ് ഭരണത്തിന്റെ തേര്‍വാഴ്ചയാണ് പ്രകടമാകുന്നത്.രാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ പോലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍  അനുവദിക്കാതെ ലക്‌നൗ എയര്‍പോര്‍ട്ടില്‍ യു.പി.പോലീസ്തടഞ്ഞ നടപടി രാജ്യത്തെ ഞട്ടിക്കുന്നതാണ്ജില്ലാ പ്രസിഡണ്ട് ഷഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു.

പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നു

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രസന്നകുമാരി ടീച്ചര്‍, സുഭാഷിണി, ജില്ലാ ഭാരവാഹികളായ, ശോഭന ഗോപി പ്രീതി.ഗ, ജിഷ പ ടി  യന്‍, ജമീല. എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു