താനാളൂർ കനിവ് ട്രസ്റ്റ് ഹെൽത്ത് കാർഡ് വിതരണവും ഉപഹാരസമർപ്പണവും നടത്തി.
താനാളൂർ:ജീവകാരുണ്യ പ്രവർത്തനരംഗത്ത് 15 വർഷക്കാലമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ നിർധനകുടുംബങ്ങൾക്ക് നൽകിവരുന്ന ഹെൽത്ത് കാർഡിന്റെ വിതരണോൽഘടനം താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. മല്ലിക ടീച്ചർ നിർവഹിച്ചു.
സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ കൈത്തിരി സമ്മാനിക്കുന്നതിൽ താനാളൂർ കനിവ് ട്രസ്റ്റ് നടത്തുന്ന സേവനം നിസ്തുലമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു കനിവ് ചെയർമാനും പ്രൈഡ് ഓഫ് താനൂർ പുരസ്കാര ജേതാവുമായ ഉബൈദുല്ല താനാളൂരിന് കനിവു നൽകുന്ന ഉപഹാരം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കിയെടുക്കാൻ പൊതുസമൂഹം തയ്യാറാവണമെന്നും മറ്റുള്ളവർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി പ്രവർത്തിക്കുവാനും സഹജീവികളോട് കരുണ കാണിക്കുവാനും അവസരം സൃഷ്ടിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ആഹ്വാനം ചെയ്തു. ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുവാൻ കർമ്മ പദ്ധതികൾ ആവിഷ്കരിക്കണമെന്നും സർക്കാരിന്റെ മദ്യനയം തിരുത്തപ്പെ പടേണ്ടതാണെന്നും ബോധവൽക്കരണ ക്ലാസ് നടത്തിയ ലഹരി നിർമാർജന സമിതി യുവജനവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടിപിഎം മുഹസിൻ ബാബു പറഞ്ഞു. കനിവ് ട്രസ്റ്റ് വൈസ് ചെയർമാൻ വടുതല മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു .താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദാ ഫൈസൽ, താനാളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ മജീദ് മംഗലത്ത്, വി പി എം അബ്ദുറഹ്മാൻ മാസ്റ്റർ,കെ ടി ഇസ്മായിൽ മാസ്റ്റർ, എൻ കെ മുസ്തഫ, വിപി ആബിദ്, പി സഫീർ മാസ്റ്റർ പ്രസംഗിച്ചു