കെ.പി.സി.സിക്ക് 56 അംഗ പട്ടിക: 4 വൈസ് പ്രസിഡന്റ് ; 23 ജനറൽ സെക്രട്ടറി
ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും വെട്ടിത്തിരുത്തലുകൾക്കും ശേഷം 56 അംഗ കെ.പി.സി.സി ഭാരവാഹി പട്ടിക കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അംഗീകാരത്തോടെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. എൻ. ശക്തൻ, വി.ടി. ബൽറാം, വി.ജെ.പൗലോസ്, വി.പി.സജീന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി. അഡ്വ. പ്രതാപചന്ദ്രനാണ് ട്രഷറർ. വൈസ് പ്രസിഡന്റാകുമെന്ന് കേട്ടിരുന്ന പത്മജ വേണുഗോപാലിനെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയപ്പോൾ ബിന്ദു കൃഷ്ണയെ പരിഗണിച്ചില്ല. മുൻ പാലക്കാട്ടെ മുൻ എം.എൽ.എ എ.വി. ഗോപിനാഥും പട്ടികയിലില്ല.
നാലു വൈസ് പ്രസിഡന്റുമാരും ട്രഷററും 23 ജനറൽ സെക്രട്ടറിമാരും അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, 3 വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരടക്കം 28 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നതാണ് പട്ടിക. നേരത്തെ തീരുമാനിച്ച 51 ൽ പട്ടിക ഒതുങ്ങിയില്ല.ജനറൽ സെക്രട്ടറിമാരായി ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ. എ. തുളസി എന്നിവരും,എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പത്മജാ വേണുഗോപാലും ഡോ. സോന പി.ആറും അടക്കം അഞ്ചു പേരാണ് വനിതകൾ. സാമുദായിക സമവാക്യം പാലിച്ച പട്ടികയിൽ എ, ഐ ഗ്രൂപ്പുകൾ നിർദ്ദേശിച്ചവരെ മുൻഗണനാ ക്രമത്തിൽ പരിഗണിച്ചെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം.
ജനറൽ സെക്രട്ടറിമാർ
എ.എ. ഷുക്കൂർ,ഡോ. പ്രതാപ വർമ്മ തമ്പാൻ,അഡ്വ. എസ്. അശോകൻ, മര്യാപുരം ശ്രീകുമാർ, കെ.കെ. എബ്രഹാം, അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു. രാധാകൃഷ്‌ണൻ, അഡ്വ. അബ്‌ദുൾ മുത്തലിബ്,അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, പി.എ. സലീം, അഡ്വ. പഴകുളം മധു,എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ,. എം.എം. നസീർ,ആലിപ്പറ്റ ജമീല, ജി.എസ്. ബാബു, കെ. എ. തുളസി, അഡ്വ. ജി. സുബോധൻ
എക്‌സി. കമ്മിറ്റി
(പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, 3 വർക്കിംഗ് പ്രസിഡന്റുമാർ എന്നിവർക്കു പുറമെ) പത്മജ വേണുഗോപാൽ, അഡ്വ.വി.എസ്. ശിവകുമാർ, അഡ്വ. ടി. ശരത് ചന്ദ്ര പ്രസാദ്, കെ.പി. ധനപാലൻ, എം. മുരളി, വർക്കല കഹാർ, കരകുളം കൃഷ്‌ണ പിള്ള, അഡ്വ. ഡി. സുഗതൻ, കെ.എൽ. പൗലോസ്, അനിൽ അക്കര,സി.വി. ബാലചന്ദ്രൻ, അഡ്വ. ടോണി കല്ലാനി,പി.ജെ. ജോയ്, കോശി എം. കോശി, അഡ്വ. ഷാനവാസ് ഖാൻ, അഡ്വ. കെ.പി. ഹരിദാസ്, ഡോ. സോണ പി.ആർ, ജ്യോതികുമാർ ചാമക്കാല, അഡ്വ. ജോൺസൺ എബ്രഹാം,ജയ്സൺ ജോസഫ്, ജോർജ്ജ് മാമൻ കൊണ്ടൂർ, മണക്കാട് സുരേഷ്, മുഹമ്മദ് കുട്ടി മാസ്റ്റർ.
കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരും എക്സിക്യൂട്ടീവ്കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും. രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള എംപിമാർ, എം.എൽ.എമാർ, എ.ഐ.സി.സി സെക്രട്ടറിമാർ, മുൻ ഡി.സി.സി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളാവും.