കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് വൈറസ്ബാധ 556 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര് നിരക്ക് 6.63 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 08
രോഗബാധിതരായി ചികിത്സയില്‍ 5,379 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 21,314 പേര്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 22) 517 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 556 പേര് വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 5,56,286 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് 504 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ട് പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ്ബാധ തിരിച്ചറിഞ്ഞു. 21,314 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
5,379 പേര് ജില്ലയില്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 514 പേര് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 12 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും 40 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ ഇപ്പള് ആരും നിരീക്ഷണത്തിലില്ല. ശേഷിക്കുന്ന കോവിഡ് ബാധിതര്‍ വീടുകളിലും മറ്റുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
39.21 ലക്ഷം ഡോസ് പ്രതിരോധ വാക്സിന് നല്കി
മലപ്പുറം ജില്ലയില്‍ കോവിഡ് വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിനുകളുടെ എണ്ണം 39.21 ലക്ഷം കവിഞ്ഞു. ഇതുവരെ 39,21,022 ലക്ഷം ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 28,76,120 ആദ്യ ഡോസ് വാക്സിനുകളും 10,44,902 രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന് നല്‍കുന്നത്. 18 വയസ്സ് കഴിഞ്ഞ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിച്ച് കോവിഡ് പ്രതിരോധത്തില്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യ പരിരക്ഷ സ്വയം ഉറപ്പാക്കാന്‍ ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം.
രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 22) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 03
ആലങ്കോട് 09
ആലിപ്പറമ്പ് 02
അമരമ്പലം 04
ആനക്കയം 07
അങ്ങാടിപ്പുറം 04
അരീക്കോട് 15
ആതവനാട് 03
ഊരകം 10
ചാലിയാര്‍ 01
ചീക്കോട് 07
ചേലേമ്പ്ര 04
ചെറുകാവ് 02
ചോക്കാട് 08
ചുങ്കത്തറ 04
എടക്കര 02
എടപ്പറ്റ 02
എടപ്പാള്‍ 02
എടരിക്കോട് 03
എടവണ്ണ 06
എടയൂര്‍ 02
ഏലംകുളം 01
ഇരിമ്പിളിയം 01
കാലടി 03
കാളികാവ് 02
കല്പകഞ്ചേരി 09
കണ്ണമംഗലം 03
കരുളായി 01
കരുവാരക്കുണ്ട് 02
കാവനൂര്‍ 01
കീഴാറ്റൂര്‍ 01
കീഴുപറമ്പ് 06
കോഡൂര്‍ 09
കൊണ്ടോട്ടി 17
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 06
കുറുവ 02
കുറ്റിപ്പുറം 01
കുഴിമണ്ണ 02
മക്കരപ്പറമ്പ് 03
മലപ്പുറം 30
മമ്പാട് 07
മംഗലം 01
മഞ്ചേരി 15
മങ്കട 01
മാറാക്കര 06
മാറഞ്ചേരി 03
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 02
മൂത്തേടം 02
മൊറയൂര്‍ 06
മുതുവല്ലൂര്‍ 04
നന്നമ്പ്ര 05
നന്നംമുക്ക് 01
നിലമ്പൂര്‍ 08
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 02
പള്ളിക്കല്‍ 06
പാണ്ടിക്കാട് 11
പരപ്പനങ്ങാടി 02
പറപ്പൂര് 05
പെരിന്തല്‍മണ്ണ 18
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 01
പൊന്മള 01
പൊന്മുണ്ടം 02
പൊന്നാനി 11
പൂക്കോട്ടൂര്‍ 17
പോരൂര്‍ 04
പോത്തുകല്ല് 01
പുലാമന്തോള്‍ 02
പുളിക്കല്‍ 06
പുല്പറ്റ 03
പുറത്തൂര്‍ 06
പുഴക്കാട്ടിരി 01
താനാളൂര്‍ 04
താനൂര്‍ 02
തലക്കാട് 05
തവനൂര്‍ 09
താഴേക്കോട് 01
തേഞ്ഞിപ്പലം 08
തെന്നല 01
തിരുനാവായ 04
തിരുവാലി 03
തൃക്കലങ്ങോട് 04
തൃപ്രങ്ങോട് 02
തുവ്വൂര്‍ 04
തിരൂര്‍ 05
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 16
വളാഞ്ചേരി 03
വളവന്നൂര്‍ 05
വള്ളിക്കുന്ന് 11
വട്ടംകുളം 05
വാഴക്കാട് 10
വാഴയൂര്‍ 05
വഴിക്കടവ് 03
വെളിയങ്കോട് 03
വേങ്ങര 04
വെട്ടത്തൂര്‍ 02
വണ്ടൂര്‍ 08