ഹയർസെക്കണ്ടറി അധ്യാപക ഫെഡറേഷൻ ധർണ്ണ.
ഹയർ സെക്കണ്ടറി മേഖലയെ തകർക്കുകയും, അസ്ഥിത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 27 ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ഹയർസെക്കണ്ടറി അധ്യാപകഫെഡറേഷൻ ധർണ്ണ നടത്തുന്നു.
പ്രസ്തുത ധർണ്ണയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാംപുകളിലും നടത്തുന്ന ധർണ്ണ തിരൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ശ്രീ.എ.പി അബ്ദുൾ നാസിർ ഉദ്ഘാടനം ചെയ്തു, ശ്രീ ജാസിം പുക്കരത്തറ അധ്യക്ഷത വഹിച്ചു, മനോജ് ജോസ്, ഡോ.അജിത്കുമാർ.സി, ദീപക്, ഷബീർ നെല്ലിയാളി, എന്നിവർ പ്രസംഗിച്ചു. ധന്യ, ജംഷീന, ഇബ്രാഹിം കുട്ടി, എന്നിവർ നേതൃത്വം നൽകി.