സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞു എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കേയ്സ് ബിയറും വിറ്റുയ എന്നാൽ
2020 – 21 ൽ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്സൈസ് മന്ത്രി അറിയിച്ചു.

മദ്യത്തിൽ വരുമാനം വർധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണ്. പുതിയ മദ്യ വിൽപന ശാലകൾക്ക് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും മന്ത്കി രേഖാമൂലം സഭയെ അറിയിച്ചു.

കൊച്ചി മെട്രോ നഷ്ടത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കി സർക്കാർ പറയുന്നത്. യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപ ആയി. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണം കൂട്ടാൻ വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് സർക്കാർ പറയുന്നു.
ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനുളള നടപടികളും തുടങ്ങി. കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നത് 35000 പേരാണെന്നും എം എല്
എ കെ.എൻ. ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് മറുപടി മുഖ്യമന്ത്രി മറുപടി നൽകി.