കൊറിയൻ നിർമ്മിത സിഗരറ്റ് തിരൂർ റെയിൽവേ പോലീസ് പിടികൂടി
തിരൂർ: വിദേശ നിർമ്മിത അംഗീകാരമില്ലാത്ത സിഗരറ്റ് പാക്കറ്റുകൾ തിരൂർ റെയിൽവെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ എത്തിയ മംഗള എക്സ്പ്രസിൽ നിന്നാണ് 70 പാർസൽ പെട്ടികളിലായി 35000 പാക്കറ്റ് കൊറിയൻ നിർമ്മിത സിഗരറ്റ് രഹസ്യ വിവരത്തെ തുടർന്ന് ആർ. പി. എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
പിടിച്ചെടുത്ത സിഗരറ്റിൻ്റെ ഒരു പാക്കറ്റിന് മാർക്കറ്റിൽ 300 രൂപയോളം വില വരുമെന്ന് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പാലക്കാട് ഡിവിഷൻ ഇൻസ്പെക്ടർ എൻ. കേശവദാസ് പറഞ്ഞു.
ഇന്നലെ പിടിച്ച സിഗരറ്റിന് ഒരു കോടിയോളം രൂപ വിലവരും. പിടിച്ചെടുത്ത സിഗരറ്റുകൾ മലപ്പുറം കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റിന് കൈമാറി