Fincat

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ നേരിയ രീതിയിൽ കൂടിയിരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്. പവന് 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 36,000 രൂപയായിരുന്ന വില ഇന്ന് 36,160 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4520 രൂപയായി.

1 st paragraph

നവംബർ ആറ് മുതൽ നവംബർ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്നലെ നേരിയ രീതിയിൽ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം പവന് വില 36,000 ന് മുകളിൽ കടന്നതും നവംബർ ആറിനായിരുന്നു.

2nd paragraph

വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബർ രണ്ടിന് വില ഉയർന്ന് പവന് 35,840 രൂപയായി.

കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

സ്വർണ വില ഉയരുമെന്ന് വിദഗ്ധരുടെ പ്രവചനമുണ്ടായതിന് പിന്നാലെ വൻ വർധനവാണ് മഞ്ഞലോഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.