തിരൂർ സ്വദേശിനിയ്ക്ക് യു എസ് സ്കോളർഷിപ്പ്; ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന അഞ്ച് പേരിൽ ഒരാൾ


J!thu Tirur
മലപ്പുറം: യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേന്റിന്റെ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അര്‍ഹത നേടി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ റീമ ഷാജി. ഇന്ത്യയില്‍ നിന്ന് അഞ്ച് പേര്‍ക്ക് മാത്രം അവസരം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിനാണ് മലപ്പുറം തിരൂര്‍ കണ്ണംകുളം സ്വദശിനി കൂടിയായ റീമ അര്‍ഹയായിരിക്കുന്നത്. അമേരിക്കന്‍ അണ്ടര്‍ ഗ്രാജേറ്റ് പഠനം പൂര്‍ത്തിയാക്കുന്നതിന് യുഎസ് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന അപൂര്‍വ്വ സ്‌കോളര്‍ഷിപ്പാണ് യുഗാന്‍ പ്രോഗ്രാം.

പൂര്‍ണമായും യുഎസ് ഫണ്ട് ലഭിക്കുന്ന സ്‌കോളര്‍ഷിന് ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് മാത്രമാണ് അവസരമുള്ളത്. രണ്ട് ഉപന്യാസങ്ങളാണ് റീമ സ്‌കോളര്‍ഷിപ്പിനായി സമര്‍പ്പിച്ചത്. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനും ശേഷം ഇന്റര്‍വ്യൂ കോളിലും റീമ തന്റെ കഴിവ് തെളിയിച്ചു. മറ്റു കുട്ടികള്‍ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യമാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയായ റീമയ്ക്കുള്ളത്. യു എസിലെ മാഗ്‌നി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് റീമ പഠനം നടത്തുക. പഠന വിഷയമോ ടോപികോ ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടില്ല.