“ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം”തിരൂരിൽ കൂട്ടയോട്ടവും ,ആരോഗ്യ ബോധവൽകരണ ക്ലാസും സങ്കടിപ്പിച്ചു

തിരൂർ: ദേശിയ ആരോഗ്യ കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി നടത്ത പെടുന്ന ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തുന്ന കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ ഏരിയ കമ്മിറ്റി തിരൂരിൽ കൂട്ടയോട്ടവും ,ആരോഗ്യ ബോധവൽകരണ ക്ലാസും സങ്കടിപ്പിച്ചു .

കൂട്ടയോട്ടത്തിന്
എഫ്. എസ്. കെ. എ കേരള
സംസ്ഥന പ്രസിഡന്റും, “ഇൻസ്‌ട്രെക്ടരും” , സമൂഹിക പ്രവര്‍ത്തകനുമായ അലവി സെൻസൈ ഫ്ളാഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു. വ്യായാമത്തിലൂടേയും , ഭക്ഷണ ക്രമീകരണത്തിലൂടെയും മാത്രമേ ഒരു മനുഷ്യനു ആത്മ സംതൃപ്തിയും, ധൈര്യവും നേടിയെടുക്കാൻ കഴിയുകയുള്ളു എന്ന് അലവി സെൻസൈ സദസ്സിനെ ബോധ്യപ്പെടുത്തി സംസാരിച്ചു. ശേഷം കൂട്ടയോട്ടം തീരുർ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിച്ചു.

സമാപന ചടങ്ങിൽ തിരൂരിലെ പ്രശസ്തനായ വിശ്വഗുരനുമായ “ഡോ :ഹുസ്സൈന്‍ നിര്‍വഹിച്ചു. ആരോഗ്യ സംരക്ഷണത്തെ കുറിച്ചും, ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന അസുഖങ്ങൾക്ക് ഒരു പരുതിവരെ കാരണക്കാർ ഞമ്മൾ തന്നെ യാണെന്നും , സമൂഹത്തില്‍ നല്ല സൌഹൃദവും, ജീവിത പ്രശ്‌നങ്ങള്‍ പങ്കു വെക്കലും , ഒത്തു ചേരലുകളും, ശുഭാപ്തി വിശ്വാസവും, ദൈവ സ്മരണയും ഉണ്ടങ്കിൽ മാത്രമേ മാനസികാരോഗ്യo വർദ്ധിപ്പിക്കാൻ കഴിയുകയുള്ളു എന്ന് ഉത്ഘാടനം പ്രസംഗത്തില്‍ ഡോക്ടർ ഊന്നി പറഞ്ഞു. കൂട്ടയോട്ടത്തിൽ നിരവധി പേർ പങ്കെടുത്തു. ചടങ്ങിനു പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഏരിയ പ്രസിഡന്റ്‌ കബീര്‍ സ്വഗതം നിര്‍വഹിച്ചു.തിരൂർ ഡിവിഷൻ ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ് അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു, നജീബ് തീരുർ നന്ദിയും പറഞ്ഞു.