നിരവധി കേസ്സുകളിലെ പ്രതിയെ താനൂർ പോലീസ് ഊട്ടിയിൽ നിന്നും പിടികൂടി.
താനൂർ: മോഷണം, കവർച്ച, കഞ്ചാവ് കേസ്, കൊലപാതകം  തുടങ്ങി  25  ഓളം  കേസ്സുകളിൽ പ്രതിയും   കണ്ണൂർ സ്വേദേശിയുമായ കുപ്രസിദ്ധ മോഷ്ടാവ്  പിടിയിൽ. അലി അക്ബർ  വയസ്സ്  38, ചപ്പാന്റകത്തു ഹൌസ്, തളിപ്പറമ്പ്, കണ്ണൂർ  എന്നയാളെയാണ്    മലപ്പുറം  ജില്ലാ പോലീസ് മേധാവി  സുജിത് ദാസ് IPS ന്റെ നിർദേശപ്രകാരം താനൂർ  DYSP മൂസ്സ  വള്ളിക്കടന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജീവൻ  ജോർജ്, സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് എൻ, സി. പി ഒ മാരായ സലേഷ്, സബറുദ്ധീൻ വിപിൻ   എന്നിവർ അടങ്ങിയ  അന്വേഷനസംഘം  നടത്തിയ  മികച്ച  അന്വേഷണത്തിലൂടെ  തമിഴ്‌നാട്ടിലെ  ഊട്ടിയിലുള്ള   മഞ്ചാകൗറയിലെ അണ്ണാ കോളനിയിൽ നിന്നും   പിടികൂടിയത്.    


മൻസൂർ പുല്ലൂണി ഹൌസ് , താ നാളൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള താനൂർ വട്ടത്താണി ഉള്ള ബെസ്റ്റ് വേ മൊബൈൽസ് എന്ന സ്ഥാപനത്തിന്റെ ഷട്ടർ 2011 നവംബർ മാസം പൊളിച്ചു മൊബൈൽ ഫോണുകളും, കമ്പ്യൂട്ടറും, മൊബൈൽ റീചാർജ് കൂപണുകളും, 9500രൂപയും മോഷ്ടിച്ച കാര്യത്തിന് താനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്കാണ് അലി അക്ബറിനെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തി പിടികൂടിയത്.
പ്രതിയെ അന്വേഷിച്ചു താനൂർ പോലീസ് സെപ്റ്റംബർ മാസം കണ്ണൂരിലുള്ള ചപ്പാരങ്കടവ് പോയി അന്വേഷണം നടത്തിയെങ്കിലും പോലീസ് അന്വേഷിച്ചു വന്നതറിഞ്ഞ പ്രതി മൊബൈൽ ഓഫ് ആക്കി മുങ്ങുകയായിരുന്നു ശേഷം മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷനസംഘം നിരവധി മൊബൈൽ നമ്പറുകൾ പരിശോധിച്ചും മറ്റും മികച്ച അന്വേഷണത്തിലൂടെ പ്രതി ഊട്ടി ഭാഗത്തു ലവ് ഡെൽ എന്ന സ്ഥലത്തു ഉണ്ട് എന്ന് മനസ്സിലാക്കുകയായിരുന്നു.ശേഷം ഊട്ടിയിൽ എത്തി പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ടൂറിസ്റ്റുകളുടെ വേഷത്തിൽ പല ലോഡ്ജുകളിൽ മാറി താമസിച്ചു ആളുകളെ നിരീക്ഷിച്ചും ശേഷം LTTE കാർ താമസിക്കുന്നതും റൗഡികളുടെ തവളവുമായ മഞ്ജകൗറ എന്ന സ്ഥലത്തുള്ള അണ്ണാ കോളനിയിൽ 2000ഓളം ആളുകൾ വിവിധ കോട്ടജുകളിൽ തിങ്ങി പാർക്കുന്നതുമായ സ്ഥലത്തു നിന്നും പ്രതിയെ സഹസികമായി പിടികൂടുകയായിരുന്നു.

പ്രതിക്ക് കാസർകോഡ് ജില്ലയിൽ ഹോസ്ദുർഗ്, നീലേശ്വരം, കണ്ണൂർ ജില്ലയിൽ ആലക്കോട്, വയനാട് ജില്ലയിൽ മീനങ്ങാടി, മാനന്തവാടി, മലപ്പുറം ജില്ലയിൽ പൊന്നാനി, മഞ്ചേരി, പെരുമ്പാടപ്പു, ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം, പെരിങ്ങാവു എന്നീ പോലീസ് സ്റ്റേഷനുകളിൽ 25 ഓളം കേസുകൾ ഉണ്ട്.ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ സദാനന്ദ സ്വാമി സമാധിയായി അടക്കം ചെയ്തപ്പോൾ ശവശരീരത്തിലെ അഭരണങ്ങൾ കളവുചെയ്യാൻ ആനന്ദ ആശ്രമത്തിലെ കുഴിമാടം മാന്തിയ കേസും പൊന്നാനി കണ്ടാനകം ബീവറേജ് ഷോപ്പ് പൊളിച്ചു മദ്യം മോഷ്ടിച്ച കേസും പെരിങ്ങാവിൽ ഒരു സ്ത്രീയുടെ കൊലപാതക കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാൾ. കടയുടെ ഷട്ടറുകൾ പൊളിക്കുന്നതിൽ വിദഗ്ധനായ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു മോഷണം നടത്തി വരികയായിരുന്നു.
