സ്കൂളുകളിൽ ക്ലാസ്​ ഉച്ചവരെ തന്നെ തീരുമാനം ഒമിക്രോൺ വകഭേദം റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ച്ച​വ​രെ ത​ന്നെ തു​ട​രും. വൈ​കു​ന്നേ​രം വ​രെ​യാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ്​ അ​വ​ലോ​ക​ന​യോ​ഗം അ​നു​മ​തി ന​ൽ​കി​യി​ല്ല.


പു​തി​യ ഒ​മി​ക്രോ​ൺ വൈ​റ​സ്​ ഭീ​ഷ​ണി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ്​​കൂ​ൾ പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ ത​ൽ​ക്കാ​ലം മാ​റ്റം​വ​രു​ത്തേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്​ സ്​​കൂ​ളി​ലെ​ത്തി പ​ഠി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സ്​​കൂ​ൾ സ​മ​യം വൈ​കു​ന്നേ​രം വ​രെ​യാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ഡി​സം​ബ​ർ ര​ണ്ടാം വാ​രം ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ധാ​ര​ണ. ഈ ​തീ​രു​മാ​ന​മാ​ണ്​​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ട്ട​ത്.