ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരായ പണിമുടക്കം. ജില്ലയിലെ ബാങ്കിംഗ് പ്രവര്‍ത്തനം മുടങ്ങി.
മലപ്പുറം: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഐക്യവേദി യുടെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫീസര്‍മാരും നടത്തുന്ന ദ്വിദിന പണിമുടക്കം തുടങ്ങി.പൊതുമേഖല സ്വകാര്യ മേഖല ഗ്രാമീണ മേഖലാ ബാങ്കുകളില്‍ പണിമുടക്കം പൂര്‍ണ്ണമായിരുന്നു. പണിമുടക്കിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും ജാഥകളും നടത്തി.മലപ്പുറത്ത് എസ്ബിഐ ശാഖക്ക് മുമ്പില്‍ നടത്തിയ ധര്‍ണ്ണ പി.ഉബൈദുള്ള എംഎല്‍എ ഉല്‍ഘാടനം ചെയ്തു.ജനകീയ ബാങ്കിംഗ് സംവിധാനം സംരക്ഷിക്കാനുള്ള പ്രക്ഷോഭം ദേശസ്‌നേഹപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബാങ്ക് യൂണിയന്‍ ഐക്യവേദി ജില്ലാ കണ്‍വീനര്‍ എ.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ, വി. ശശികുമാമാര്‍, ജോ. കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എഛ്. വിന്‍സെന്റ്, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം കെ.കെ.പ്രവീണ്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. സംസാരിച്ചു. ബെഫി നേതാവ് രാമ പ്രസാദ് വിശദീകരണം നടത്തി. ഘടക യൂണിയന്‍ നേതാക്കളായ ശ്രീലസിത് സി.ആര്‍. (എ ഐ ബി ഇ എ ), വിവേക് മോഹന്‍ (എന്‍സിബിഇ) നവീന്‍ (എ ഐ ബി ഒ എ ) സോമന്‍(ഇന്‍ബോക്) തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനാനന്തരം നടന്ന യോഗത്തില്‍ ഡി.സി.സി.പ്രസിഡന്റ് അഡ്വ.വി എസ് ജോയി സമാപന പ്രസംഗം നടത്തി.എ ഐ ബി ഒ സി ജില്ലാ പ്രസിഡന്റ് കെ.എസ്.രമേശ് സ്വാഗതവും, ബെഫി ജില്ലാ സെക്രട്ടരി ജി.കണ്ണന്‍ നന്ദിയും പറഞ്ഞു.പണി മുടക്കം നാളെയും (വെള്ളി) തുടരും.
പ