ക്രിസ്മസ്, പുതുവര്‍ഷാഘോഷ പരിപാടികള്‍; യുഎഇ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
ക്രിസ്മസ്, പുതുവര്‍ഷാഘോഷ പരിപാടികള്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. കൊവിഡിനെതിരെയുള്ള സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ യുഎഇ പ്രാപല്യത്തിൽ കൊണ്ടുവരുന്നത്. താമസക്കാരുടെയും സന്ദര്‍ശകരുടെയും ആരോഗ്യസുരക്ഷയെ മുൻനിർത്തി യുഎഇ ക്രിസ്മസ്, പുതുവര്‍ഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ ഇങ്ങനെ
- വേദിയില്‍ 80% പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഗ്രീന്‍പാസും 96 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് ഫലവും അല്‍ഹൊസന്‍ ആപ്പില്‍ കാണിക്കണം.
- ഹസ്തദാനവും ആലിംഗനവും പാടില്ല. പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിക്കും. കൂട്ടംകൂടരുതെന്നും നിര്‍ദേശമുണ്ട്. മാസ്ക് ധരിക്കുകയും 1.5 മീറ്റര്‍ അകലം പാലിക്കുകയും വേണം. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അകലം വേണ്ട. സുരക്ഷിത ആഘോഷത്തിനും ആരോഗ്യ സുരക്ഷയ്ക്കും വേണ്ടിയുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.
- കോവിഡ് വകഭേദങ്ങളില്‍നിന്ന് രക്ഷ നേടാന്‍ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കി.. കൊവിഡ് വാക്സീന്‍ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ട 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാം