ആന്‍ഡ്രോയിഡ് ഫോണുകളിലെ പരസ്യ ശല്യം ഒഴിവാക്കാൻ ഇതാ ഒരു എളുപ്പവഴി

ആര്‍ക്കും അനാവശ്യമായി പരസ്യം കാണുന്നത് ഇഷ്ടമല്ല. പക്ഷേ, ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നവര്‍ക്കെല്ലാം അങ്ങനെ ഒരു ശല്യവും കൂടെ കിട്ടും. അതായത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പരസ്യങ്ങള്‍ കയറി വരും. ഇടയ്ക്കു പരസ്യങ്ങള്‍ കാണിച്ച് നാലുകാശുണ്ടാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇതു നിർത്തലാക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് ഫോണ്‍ ‘റൂട്ട് ചെയ്യുക’ എന്നതായിരുന്നു. അല്ലെങ്കില്‍ പ്രതിരോധം നല്‍കുമെന്ന് അവകാശപ്പെടുന്ന ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതായിരുന്നു. ഈ രണ്ടു പരിപാടിക്കും പോകാതെ വളരെ എളുപ്പത്തില്‍ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ പരീക്ഷിച്ചു നോക്കാവുന്ന ഒരു വിദ്യയാണ് എക്‌സഡിഎ-ഡവലപ്പേഴ്‌സ് അടക്കമുള്ള ടെക് വെബ്‌സൈറ്റുകള്‍ പരിചയപ്പെടുത്തുന്നത്.

പ്രൈവറ്റ് ഡിഎന്‍എസ് സെറ്റിങ്‌സ്

ഫോണിന്റെ സെറ്റിങ്‌സില്‍ പ്രൈവറ്റ് ഡിഎന്‍എസ് സെറ്റിങ്‌സ് കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. സാധാരണഗതിയില്‍ ഇത് സെറ്റിങ്‌സിലെ ‘നെറ്റ്‌വര്‍ക്ക് ആന്‍ഡ് കണക്ടിവിറ്റി’ വിഭാഗത്തില്‍ ഒളിച്ചു വച്ചിരിക്കുകയായിരിക്കും. ഒരോ ഫോണിലും ഓരോ രീതിയിലായിരിക്കാം ഇത് വച്ചിരിക്കുക. നോക്കി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സെറ്റിങ്‌സില്‍ പ്രൈവറ്റ് ഡിഎന്‍എസ് (private DNS) എന്ന് സേര്‍ച്ച് ചെയ്യുക. ഈ സെറ്റിങ്‌സ് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അതു നിങ്ങളുടെ ദൗര്‍ഭാഗ്യമായി കരുതാം. ആന്‍ഡ്രോയിഡ് 9.0 മുതലുള്ള വേര്‍ഷനുകളില്‍ഇത് ലഭിക്കേണ്ടതാണ്.

പ്രൈവറ്റ് ഡിഎന്‍എസ് പ്രൊവൈഡര്‍ ഹോസ്റ്റ് നെയിം

പ്രൈവറ്റ് ഡിഎന്‍എസ് കണ്ടെത്തിക്കഴിഞ്ഞവര്‍ അതില്‍ ടാപ്പ്ചെയ്യുക. അവിടെ മൂന്ന് ഓപ്ഷനുകളായിരിക്കും കാണാനാകുക. ഓഫ്, ഓട്ടോ, പ്രൈവറ്റ് ഡിഎന്‍എസ് പ്രൊവൈഡര്‍ ഹോസ്റ്റ് നെയിം എന്നിങ്ങനെ ആയിരിക്കും അവ. ഇതില്‍ പ്രൈവറ്റ് ഡിഎന്‍എസ് പ്രൊവൈഡര്‍ ഹോസ്റ്റ് നെയിം തിരഞ്ഞെടുക്കുക. ഇവിടെ dns.adguard.com എന്നു ടൈപ്പ് ചെയ്യുക. (സ്‌ക്രീന്‍ ഷോട്ടുകള്‍കാണുക.) ഇത് ആഡ്ഗാര്‍ഡ് കമ്പനിയുടെ ഡിഎന്‍എസ് സെര്‍വറാണ്. നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന പരസ്യങ്ങള്‍ ബ്ലോക്കു ചെയ്യാന്‍ ഇതു മതിയായേക്കും. അതേസമയം, ഓരോ ആപ്പുകളും പരസ്യം കാണിക്കുന്നതു തുടര്‍ന്നേക്കാം. ഉദാഹരണത്തിന് ക്രോം ബ്രൗസര്‍ അല്ലെങ്കില്‍ യൂട്യൂബ്. ഇവയിലെ പരസ്യങ്ങളെ പ്രതിരോധിക്കാന്‍ മേല്‍വിവരിച്ച നടപടി മതിയാവില്ല. അതേസമയം പൊതുവെയുള്ള പരസ്യ ശല്യം കുറയേണ്ടതുമാണ്.

ബ്രൗസറുകളില്‍

ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കില്‍ ആപ് തുറന്ന ശേഷം മുകളില്‍ വലത്തു ഭാഗത്തുള്ള മൂന്നു കുത്തുകളില്‍ ടാപ്പ്ചെയ്യുക. തുടര്‍ന്ന് പോപ്പ്-അപ്‌സ് ആന്‍ഡ് റീഡൈറക്ട്‌സ് (Pop-ups and redirects) എന്ന സെറ്റിങ്‌സിലെത്തി അത് ഓഫാണ് എന്ന് ഉറപ്പു വരുത്തുക. അടുത്തതായി സൈറ്റ് സെറ്റിങ്‌സിലെത്തുക (Site settings). അവിടെ ആഡ്‌സില്‍ (Ads) എത്തുക. ഇതും ഓഫാണ് എന്ന് ഉറപ്പു വരുത്തുക. എന്നിട്ടും ക്രോമില്‍ പരസ്യ ശല്യം തുടരുന്നുണ്ടെങ്കില്‍ ആഡ്‌ബ്ലോക്കിങ്ങിനായി ആഡ്‌ബ്ലോക്ക്, ആഡ്‌ബ്ലോക്ക്പ്ലസ് (AdBlock, Adblock Plus) തുടങ്ങിയ ആഡ്ഓണുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ ആഡ്‌ബ്ലോക്കര്‍ ഉള്ള ബ്രേവ് പോലെയൊരു ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്ത് ഉപയോഗിച്ചു തുടങ്ങുക. കസ്റ്റമൈസേഷന്റെയും പ്രതിരോധത്തിന്റെയും കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച ബ്രൗസറുകളിലൊന്നായി മാറുകയാണ് ബ്രേവ്. ഐഒഎസിലും വിന്‍ഡോസിലും അടക്കം ബ്രേവ് ലഭ്യമാണ്.