ലഹരി മുക്ത ക്യാമ്പസ് ശില്‍പശാല
നാളെ: മലപ്പുറം;ക്യാമ്പസുകളിലും പരിസരങ്ങളിലും ലഹരിവിതരണത്തിനും വ്യാപനത്തിനും എതിരെ ജില്ലാ പഞ്ചായത്തും ലഹരി നിര്‍മ്മാര്‍ജന സമിതി എപ്ലോയ്‌സ് വിംഗും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ ഏകദിന ആര്‍.പി പരിശീലന ശില്‍പശാല നാളെ ഡിസംബര്‍ 20 ന് വണ്ടൂര്‍ ഗവ.ഗേര്‍സ് ഹയര്‍ സെക്രണ്ടറി സ്‌കൂളില്‍ നടത്തും. ജില്ലയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറ് പേര്‍ക്കാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
എ.പി അനില്‍കുമാര്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അദ്ധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. റുബീന ടീച്ചര്‍, ജില്ല പഞ്ചായത്ത് അംഗം കെ.ടി അജ്മല്‍ ,മറ്റു മെമ്പര്‍ മാര്‍, ഡി.ഇ.ഒ.സൗദാമിനി, എ.ഇ.ഒ അപ്പുണ്ണി, പ്രിന്‍സിപ്പല്‍ അനില്‍ എം.ആര്‍, ഹെഡ് മിസ്ട്രസ്റ്റ് കെ.കെ ഗൗരി എന്നിവര്‍ സംബന്ധിക്കും.
കലാലയങ്ങള്‍ക്കു മുമ്പില്‍ ലഹരി വിരുദ്ധ ബോഡുകള്‍ സ്ഥാപിക്കും. രണ്ടാമത് ബാച്ചിന് പൊന്നാനിയിലാണ് പരിശീലനം നല്‍കുന്നത്.
പ്രസിഡന്റ് മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.എന്‍.എസ് സംസ്ഥാന സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എംപ്ലോയ്‌സ് വിംഗ് സംസ്ഥാന സെക്രട്ടറി പി.പി അലവിക്കുട്ടി, ജില്ല പ്രസിഡന്റ് വര്‍ഗീസ് തണ്ണി നാല്‍, സെക്രട്ടറി ഷാജു തോപ്പില്‍, എ.അബ്ദുള്ള കോയ തങ്ങള്‍, ഷുക്കൂര്‍ പത്തനംതിട്ട, പി.പി അബ്ദുള്ള, യു.സി സജിതി നാരായണന്‍, പി.ഇസ്ഹാഖ് മദനി, അബൂബക്കര്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.