Fincat

അരീക്കോട്ട് വൻ കുഴൽപണ വേട്ട; പിടികൂടിയത് 95.98 ലക്ഷം; രണ്ടുപേർ പിടിയിൽ

അരീക്കോട്: വാലില്ലാപ്പുഴയിൽ രേഖകളില്ലാത്ത 95.98 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി ഫൈസൽ ബാബു (38), മഹാരാഷ്ട്ര സ്വദേശി ഗണേശ് (44) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്.

1 st paragraph

ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.എച്ച്.ഒ ലൈജുമോന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ച വാലില്ലാപ്പുഴ കല്ലായിയിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പണം പിടികൂടിയത്. 500 രൂപയുടെ കെട്ടാക്കിയാണ് പണം കടത്താൻ ശ്രമിച്ചത്.

2nd paragraph

മൈസൂരുവിൽനിന്ന് അരീക്കോട്ട് വിതരണത്തിന് എത്തിച്ചതാണ് തുകയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുക മഞ്ചേരി കോടതിയിൽ ഹാജരാക്കി. വാഹനവും കസ്റ്റഡിയിലെടുത്തു. തുടരന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകി.