കര്‍ണാടകയില്‍ ആറ് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇന്ത്യയിൽ ഒമിക്രോൺ അതിവേഗം പടരുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ആറ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആദ്യ ക്ലസ്റ്ററില്‍ 14 കൊവിഡ് കേസുകളില്‍നിന്നായി നാലും രണ്ടാം ക്ലസ്റ്ററില്‍ 19 കൊവിഡ് കേസുകളില്‍നിന്നായി ഒന്നും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കർണാടക ആരോഗ്യ മന്ത്രി കെ സുധാകറാണ് അറിയിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 14 ആയി.
ദക്ഷിണ കന്നഡ മേഖലയിലെ രണ്ട് വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളില്നിന്നാണ് ഇതില്‍ അഞ്ച് കേസുകളും. ആദ്യ ക്ലസ്റ്ററില്‍ 14 കോവിഡ് കേസുകള്‍ കണ്ടെത്തി, അതില്‍ നാലെണ്ണം ഒമിക്രോണ്‍ ആണെന്നും സ്ഥിരീകരിച്ചു. രണ്ടാമത്തെ ക്ലസ്റ്ററിലെ 19 പേരില്‍ ഒരാള്‍ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുള്ള ഒരു യാത്രക്കാരനും ഒമിക്രോൺ പോസിറ്റീവ് പരിശോധന നടത്തിയതായി സുധാകര്‍ പറഞ്ഞു. യുകെ സഞ്ചാരിയെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുന്നു.