Fincat

നഗര പരിധിയിൽ ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി, 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകുന്നില്ലെന്ന് സർക്കാർ

കൊച്ചി: നഗര പരിധിയിൽ നിന്ന് ഡീസൽ വാഹനങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഡീസൽ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

1 st paragraph

ഓട്ടോറിക്ഷയടക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി സിഎന്‍ജി/ എല്‍എന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. മലിനീകരണം തടയാനുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിച്ച് വരുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തിൽ കൂടുതൽ നിർദേശങ്ങൾ നൽകുന്നില്ലെന്നും വ്യക്തമാക്കി.

2nd paragraph

15 വർഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കെഎസ്ആർടിസി ഡീസൽ ബസുകൾ സിഎൻജി, എൽഎൻജി എന്നിവയിലേക്ക് മാറ്റാൻ തീരുമാനിച്ച കാര്യവും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്ന് മലിനീകരണ ബോർഡും കോടതിയിൽ വ്യക്തമാക്കി.