ഇന്ത്യയുടെ മതനിരപേക്ഷ സമൂഹത്തിൻ്റെ മുന്നിൽ നിന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിന് കോൺഗ്രസും ലീഗും മറുപടി പറയണം; എം സ്വരാജ്
തിരൂർ: ഇന്ത്യയുടെ മതനിരപേക്ഷ സമൂഹത്തിൻ്റെ മുന്നിൽ നിന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിന് കോൺഗ്രസും ലീഗും മറുപടി പറയണമെന്ന് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ആവശ്യപ്പെട്ടു.
സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി തിരൂർ ചെമ്പ്രയിലും വെട്ടം പച്ചാട്ടിരിയിലും നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം സ്വരാജ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത് ഭാരതീയ ഹിന്ദു കോൺഗ്രസായി മാറുകയാണ്. ഇത മതറിപബ്ലിക്കാവാൻ പാടില്ലെന്നാണ് ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്നത്. ഈ ഭരണഘടനയുടെ മുന്നിൽ നിന്നാണ്. കപട ഹിന്ദു പുറത്താക്കി നല്ല ഹിന്ദുക്കളെ അധികാരത്തിലെത്തിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറയുന്നത്.ഇതിലൂടെ
ഇന്ത്യൻ മതനിരപേക്ഷതയുടെ ശവപ്പെടിയിൽ അവസാന ആണിയും അടിക്കുകയാണ് രാഹുൽ ഗാന്ധി.എന്നാൽ നെഹ്റുവിൻ കോൺഗ്രസ്സിൽ നിന്നുള്ള ഈനിലപാട് മാറ്റത്തെ വിമർശിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.
ഇന്ത്യയുടെ ജനതയോട് നീതി ചെയ്യാത്ത ഭരണകൂടം കുത്തകൾക്ക് സൗജന്യം ചെയ്യുന്നു.
കോൺഗ്രസ്സ്, ബി ജെ പി സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. ഇക്കൂട്ടർ കോർപറേറ്റുകളെ ഭദ്രമായി സംരക്ഷി ക്കുന്നു. ഇടതുപക്ഷം മാത്രം ഈ നയങ്ങളെ എതിർക്കുന്നതിനാലാണ് മാധ്യമങ്ങൾ ഇടതുപക്ഷത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർത്തുന്നതെന്നും എം സ്വരാജ് പറഞ്ഞു..

മാധ്യമങ്ങളുടെ രാഷ്ടീയം എന്ന വിഷയത്തിൽ ചെമ്പ്രയിൽ നടന്ന സെമിനാറിൽ എം കബീർ മൂപ്പൻ അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ എസ് ഗിരീഷ്, ഗഫൂർ പി ലില്ലീസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റഹീം മേച്ചേരി, വി ഗോവിന്ദൻ കുട്ടി, എം ആസാദ്, കെ പി മുകുന്ദൻ, യു പി മനേഷ് എന്നിവർ സംസാരിച്ചു. ഒ ശശിധരൻ സ്വാഗതം പറഞ്ഞു. തുടർന്ന് ആദരിക്കൽ ചടങ്ങ് നടത്തി.
വലതുപക്ഷ മാധ്യമസംസ്കാരവും പ്രതിരോധവും എന്ന വിഷയത്തിൽ വെട്ടം പച്ചാട്ടിരിയിൽ നടന്ന സെമിനാറിൽ എൻ എസ് ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ, ഏരിയാ സെക്രട്ടറി അഡ്യ പി ഹംസക്കുട്ടി, അഡ്വ യു സൈനുദ്ദീൻ, എം ബഷീർ എന്നിവർ സംസാരിച്ചു. പി ജിഷി സ്വാഗതം പറഞ്ഞു.