പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണം: കിസാന്‍സഭ
മലപ്പുറം: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണമെന്ന് വേങ്ങരയില്‍ നടന്ന അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ നേതൃത്വ ക്യാമ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനസംഖ്യയില്‍ 80 ശതമാനത്തോളം ആളുകള്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ തകര്‍ത്തുകൊണ്ട് വന്‍കിട വിദേശ ബാങ്കുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നടപടികളില്‍ നിന്നും പിന്‍തിരിയണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം എ അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ സെയ്തലവി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് എം എ അജയകുമാര്‍ ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ്, കിസാന്‍സഭ സംസ്ഥാന സെക്രട്ടറിമാരായ കെ വി വസന്തകുമാര്‍, തുളസിദാസ് മേനോന്‍, എം കെ പ്രദീപ് മേനോന്‍, പുലത്ത് കുഞ്ഞു, പി. അബ്ദു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി നിയാസ് പുളിക്കലകത്ത് (പ്രസിഡന്റ്), ഇ. സെയ്തലവി ( സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.
പ