ആദിത്യയെ അനുമോദിച്ചു.
താനുർ: ജെ.ഇ.ഇ മെയിൻ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യ
തലത്തിൽ 255 മത് റാങ്കും
കാറ്റഗറി വിഭാഗത്തിൽ 65 മത് റാങ്കും
നേടിയ താനാളൂർ പകരയിലെ
എ.ആദിത്യയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അനുമോദിച്ചു.
മലയാള സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. അനിൽ വളളത്തോൾ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്എം .കെ. റഫീഖ അതിഥിയായി.
താനാളൂർ നരസിംഹ മൂർത്തി ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എ. ദാമോദരന്റെയും വീനിതയുടെയും ഇളയ മകളാണ് ആദിത്യ .
ആർക്കിടെക്ചറിന് ഭോപ്പാലിൽ ചേർന്ന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ആദിത്യ .