Fincat

മലപ്പുറം സൈനിക കൂട്ടായ്മ കുടുംബ സംഗമം നടത്തി


മലപ്പുറം : മലപ്പുറം സൈനിക കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമം മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
 മിസ്സിസ് സി.ബി. കുട്ടി  ഉല്‍ഘാടനം ചെയ്തു.എം.എസ്.കെ ഫൈസല്‍ എടരിക്കോട് അധ്യക്ഷത വഹിച്ചു.  ഇല്യാസ് മമ്പാട് സ്വഗതം പറഞ്ഞു.  രക്ഷാധികാരി ശ്രീകുമാര്‍ മേലറ്റൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു,

മലപ്പുറത്ത് നടന്ന സൈനികകൂട്ടായ്മ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന മത്സരത്തില്‍ വിജയികളായവര്‍ക്ക് ശ്രീജ ശ്രീകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

സെക്രട്ടറി റാഷിദ് മുണ്ടേരി, ട്രഷറര്‍ മുരളി താനൂര്‍, ബിജു പുത്തനത്താണി, ജഫീര്‍ മേലറ്റൂര്‍, രാധാകൃഷ്ണന്‍ കാക്കോവ്, ഹരീഷ് വാഴയൂര്‍ , സന്തോഷ് മേലറ്റൂര്‍, നിയാസ് ഭൂതാനം,സുജിത് മൂലയില്‍ , രാജേഷ് നിലമ്പൂര്‍, വിശ്വനാഥന്‍.ഒ, ലുഖ്മാന്‍ വെള്ളുമ്പ്രം , ഹരിനാഥ് പാണ്ടിക്കാട്, ഷറഫലി വെന്തോട്, രാജീവ് നിലമ്പൂര്‍, സുരേഷ് ബാബു ഒളവട്ടൂര്‍ , മശൂദ്, സിദ്ധീഖ് സ്‌നേഹതീരം  , റിന്‍ഷ  എന്നിവര്‍ സംസാരിച്ചു.ജയേഷ് കരുളായി, സിന്ധു , ഗോപിക എന്നിവരുടെ കലാപരിപാടികളുമുണ്ടായി. വിജയികള്‍ക്ക് ശ്രീജ ശ്രീകുമാര്‍ സമ്മാനദാനം നടത്തി.