Fincat

യാത്രക്കിടയിൽ ചില്ല് തകർന്നുവീണു: ഡ്രൈവറുടെ മനോധൈര്യത്താൽ ഒഴിവായത് വൻ ദുരന്തം

പൊന്നാനി: കെഎസ്ആർടിസി ബസ് ഓട്ടത്തിനിടയിൽ മുൻവശത്തെ ചില്ല് തകർന്നു വീണു. പൊന്നാനിക്കും പുതുപൊന്നാനിക്കും ഇടയിലാണ് സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസി ബസ് കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയിലായിരുന്നു. പൊന്നാനി ഹാജിയാര് പടിയിൽ എത്തുമ്പോഴാണ് മുൻവശത്തെ ചില്ല് തകർന്നു വീണത്. ഡ്രൈവറുടെ മുഖത്തും കണ്ണിലും ചില്ലു പതിച്ചെങ്കിലും മനോധൈര്യം കൈവിടാതെ ഡ്രൈവർ വാഹനം ഒതുക്കി നിർത്തുകയായിരുന്നു.

1 st paragraph

ഉടൻ തന്നെ ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സാരമായ പരിക്കേറ്റ ഡ്രൈവർക്ക് മുഖത്ത് 13 തുന്നൽ ഇട്ടു. താനൂർ സ്വദേശിയായ പൂഴിക്കൽ അനിൽ കുമാർ ആയിരുന്നു കെഎസ്ആർടിസി ബസ് ഓടിച്ചിരുന്നത്. ബസ് യാത്രക്കാരായ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.

2nd paragraph