താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ട് ഓഫീസുകള്‍ ആരംഭിക്കണം
മലപ്പുറം; പൊതു ജനങ്ങള്‍ക്ക് സര്‍വ്വെ വകുപ്പ് ഏറ്റവും ഉപകാരപ്രദമാക്കുന്നതിന് താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ട് ഓഫീസുകള്‍ ആരംഭിക്കണമെന്ന് സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മലപ്പുറത്ത് നടന്ന സമ്മേളനം സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി രാജീവ് അധ്യക്ഷത വഹിച്ചു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കൂന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സജീബ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ടവതരിപ്പിച്ചു.
എച്ച് വിന്‍സെന്റ്,സി സുധാകരന്‍ പിള്ള,സി വിനയചന്ദ്രന്‍,സബീന ,സുരേഷ് ബാബുഷാനവാസ്,എസ് മോഹനന്‍,ഉണ്ണികൃഷ്ണന്‍ പട്ടരുതൊടി,കെ ദാമോദരന്‍,കെ നാരായണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.സി പി അബ്ദുള്‍ സലാം സ്വാഗതവും എ കെ ബിനോയ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സി പി അബ്ദുള്‍ സലാം (പ്രസിഡന്റ്),വി എം അഹമ്മദ് നിസ്സാര്‍ (വൈസ് പ്രസിഡന്റ്),കെ സുജിത് കുമാര്‍ (സെക്രട്ടറി),എ കെ ബിനോയ്, കെ കെ ഷെറിന്‍ (ജോയിന്റ് സെക്രട്ടറിമാര്‍),കെ എഫ് അഭിലാഷ് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
ഫോട്ടോ;സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു