സംസ്‌ഥാന ജൂനിയര്‍ മീറ്റ്: മൂന്നാംദിനവും പാലക്കാട്
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന 65-ാമത് സംസ്‌ഥാന ജൂനിയര്‍ മീറ്റില്‍ 352 പോയിന്റുമായി പാലക്കാട് ഒന്നാം സ്‌ഥാനത്തു തുടരുന്നു. 295.5 പോയിന്റുമായി എറണാകുളം രണ്ടാം സ്‌ഥാനത്തും 262.5 പോയന്റുമായി കോഴിക്കോട് മൂന്നാം സ്‌ഥാനത്തുമാണ്. 229.5 പോയിന്റുമായി കോട്ടയം നാലാം സ്‌ഥാനത്ത്. മീറ്റ് ഇന്ന് സമാപിക്കും.
മൂന്നാം ദിനം റെക്കോഡുകളുടെ ദിവസമായിരുന്നു. ഇന്നലെ 10 മീറ്റ് റെക്കോഡുകളാണ് പിറന്നത്.ലോങ് ജമ്പില്‍ മുബസിന മുഹമ്മദ് (കോഴിക്കോട്), ഡിസ്‌കസ് ത്രോയില്‍ അനുപ്രിയ വി.എസ്. (കാസര്‍കോട്),100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അന്ന റോസ്‌ടോമി (തൃശൂര്‍), പതിനായിരം മീറ്റര്‍ നടത്തത്തില്‍ സാന്ദ്രാ സുരേന്ദ്രന്‍ (എറണാകുളം), ഹൈജമ്പില്‍ മീരാ ഷിബു (എറണാകുളം), ഷോട്ട്‌പുട്ടില്‍ സച്ചു മാര്‍ട്ടിന്‍ (ആലപ്പുഴ), ബോള്‍ ത്രോയില്‍ തേജസ് ചന്ദ്രന്‍ (വയനാട്), 300 മീറ്റര്‍ ഓട്ടത്തില്‍ അഘോഷ് (കോഴിക്കോട്), എക്‌സ് തലോണ്‍ ഇര്‍ഫാന്‍ മുഹമ്മദ് (മലപ്പുറം),80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരണ്‍. കെ (പാലക്കാട്) എന്നിവരാണ് ഇന്നലെ റെക്കോഡുകള്‍ തകര്‍ത്തത്.
ഇന്നലെ ഒന്നാമതെത്തിയവര്‍: പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തം- മിയാ റോസ്(പാലക്കാട്), പതിനായിരം മീറ്റര്‍ നടത്തം – സാന്ദ്ര സുരേന്ദ്രന്‍ (എറണാകുളം), റിലേയില്‍ കോഴിക്കോടാണ് (ബാന്ദ്ര സി., ലക്ഷ്‌മി പ്രിയ, നയന ജോസ്, പ്രതിഭാ വര്‍ഗീസ് ) ഒന്നാമത്. ഹൈ ജമ്പില്‍ സി.പി. അഷ്‌മിക (കോഴിക്കോട്), പോള്‍ വാള്‍ട്ടില്‍ റോസ് മറിയ ജോസ് (എറണാകുളം), ലോങ് ജമ്പില്‍ മുബശിന മുഹമ്മദ് (കോഴിക്കോട്), മുവായിരം മീറ്റര്‍ ഓട്ടം ആന്‍സ് മറിയ തോമസ് (എറണാകുളം), 100 മീറ്റര്‍ ഹര്‍ഡില്‍സ് അന്ന റോസ് ടോമി (തൃശൂര്‍),ആണ്‍കുട്ടികളുടെ . പതിനായിരം മീറ്റര്‍ റേസ് വാക്കിംങ് ജോയല്‍ റോബിന്‍(എറണാകുളം), അയ്ായയിരം മീറ്റര്‍ നടത്തം കെ.കെ. ജിതിന്‍ രാജ് ( മലപ്പുറം), അയ്യായിരം മീറ്റര്‍ ഓട്ടം എന്‍.വി. അമിത്ത്(തൃശൂര്‍), ലോങ് ജമ്പ് അല്‍ബിന്‍ ആന്റണി (കണ്ണൂര്‍), ഷോട്ട്‌പുട്ട് സച്ചു മാര്‍ട്ടിന്‍(ആലപ്പുഴ).